ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യ​ന്റ് നേ​ടി​യ കി​ട​ങ്ങ​ന്നൂ​ര്‍ എ​സ്.​വി.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും

സ്കൂൾ കലോത്സവം: കിടങ്ങന്നൂർ എസ്.വി.ജി.വി ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും കലാകിരീടം ചൂടി

പത്തനംതിട്ട: മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കിടങ്ങന്നൂർ എസ് വിജിവി ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും കലാകിരീടം ചൂടി. തുടർച്ചയായ ആധിപത്യം കിടങ്ങന്നൂർ നിലനിർത്തിയപ്പോൾ രണ്ടാം സ്ഥാനം മല്ലപ്പള്ളി ചെങ്ങരൂർ സെന്‍റ് തെരേസാസ് ബഥനി കോൺവെന്‍റ് എച്ച്എസ്എസിനാണ്.

കലഞ്ഞൂർ ഗവൺമെന്‍റ് എച്ച്എസ്എസ് മൂന്നാമതും റാന്നി എസ് സിഎച്ച്എസ്എസ് നാലാമതും വെണ്ണിക്കുളം സെന്‍റ് ബഹനാൻസ് എച്ച്എസ്എസ് അഞ്ചാമതും എത്തി. യുപി, എച്ച്എസ്, എച്ച്എസ്എസ് ജനറൽ വിഭാഗങ്ങളുടെ പോയിന്‍റു നില അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തീരുമാനിച്ചത്. യുപിയിലും എച്ച്എസ്എസ് വിഭാഗത്തിലും കിടങ്ങന്നൂർ സ്കൂൾ തന്നെ മുന്നിലെത്തി.

പോയിന്‍റുനില - എസ് വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂർ - 390
സെന്‍റ് തെരേസാസ് ബിസിഎച്ച്എസ്എസ്, ചെങ്ങരൂർ - 246
കലഞ്ഞൂർ ഗവൺമെന്‍റ് എച്ച്എസ്എസ് - 230
എസ് സിഎച്ച്എസ്എസ് റാന്നി - 220
സെന്‍റ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളം - 202.

ഉപജില്ലകളിൽ പത്തനംതിട്ട:::

പോയിന്‍റുനിലയിൽ പത്തനംതിട്ട ഉപജില്ലയാണ് മുന്നിൽ. 778 പോയിന്‍റ് പത്തനംതിട്ടയ്ക്കു ലഭിച്ചപ്പോൾ 702 പോയിന്‍റുമായി തിരുവല്ല രണ്ടാമതാണ്. കോന്നി - 700, മല്ലപ്പള്ളി - 699, അടൂർ - 660, ആറന്മുള - 624, റാന്നി - 594, പന്തളം - 568, കോഴഞ്ചേരി - 559, വെണ്ണിക്കുളം - 474, പുല്ലാട് - 462.

ഹൈസ്കൂൾ വിഭാഗത്തിൽ വള്ളംകുളം സ്കൂൾ:::

ഹൈസ്കൂൾ വിഭാഗത്തിൽ വള്ളംകുളം നാഷണൽ എച്ച്എസ് ഒന്നാമതെത്തി. 155 പോയിന്‍റു ലഭിച്ചു. കിടങ്ങന്നൂർ സ്കൂളിന് 143 പോയിന്‍റോടെ രണ്ടാംസ്ഥാനമാണ്. ചെങ്ങരൂർ സെന്‍റ് തെരേസാസ് ബിസിഎച്ച്എസ്എസ് 104 പോയിന്‍റോടെ മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗത്തിൽ കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്എസിന് 58 പോയിന്‍റോടെ ഒന്നാംസ്ഥാനം ലഭിച്ചു. പന്തളം എൻഎസ്എസ്ഇഎം സ്കൂൾ 50 പോയിന്‍റോടെ രണ്ടാമതും കോഴഞ്ചേരി സെന്‍റ് മേരീസ് ജിഎച്ച്എസ് 48 പോയിന്‍റോടെ മൂന്നാമതുമെത്തി. എച്ച്എസ്എസ് വിഭാഗത്തിൽ 189 പോയിന്‍റോടെ കിടങ്ങന്നൂർ ഒന്നാമതെത്തിയപ്പോൾ കലഞ്ഞൂർ ഗവൺമെന്‍റ് എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 133 പോയിന്‍റ്. 110 പോയിന്‍റു നേടിയ റാന്നി എസ് സിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്.

സംസ്കൃതോത്സവത്തിൽ വള്ളംകുളം, കൊറ്റനാട്:::

സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ വള്ളംകുളം നാഷണൽ സ്കൂൾ 82 പോയിന്‍റോടെ ഒന്നാമതെത്തി. കൊടുമൺ എച്ച്എസ് 68 പോയിന്‍റോടെ രണ്ടാമതും റാന്നി എസ് സിഎച്ച്എസ്എസ് 63 പോയിന്‍റോടെ മൂന്നാമതുമായി. യുപി വിഭാഗത്തിൽ കൊറ്റനാട് എസ് സിവി എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. 53 പോയിന്‍റ്. തിരുമൂലപുരം യുപിഎസ് 50 പോയിന്‍റോടെ രണ്ടാംസ്ഥാനം നേടി. നാഷണൽ എച്ച്എസ് വള്ളംകുളം 45 പോയിന്‍റ് നേടി.

അറബിക് കലോത്സവത്തിൽ ഐരവൺ, പത്തനംതിട്ട::: സെന്‍റ് മേരീസ് അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ കോന്നി ഐരവൺ പിഎ സ് വിപിഎം എച്ച്എസ്എസ് 55 പോയിന്‍റോടെ ഒന്നാംസ്ഥാനത്തെത്തി. കോന്നി ഗവൺമെന്‍റ് എച്ച്എസ്എസ് 35 പോയിന്‍റോടെ രണ്ടാമതായി. യുപി വിഭാഗത്തിൽ പത്തനംതിട്ട സെന്‍റ് മേരീസ് സ്കൂൾ ഒന്നാമതെത്തി. 65 പോയിന്‍റാണ് സ്കൂളിനു ലഭിച്ചത്. സെന്‍റ് ജോർജ് എച്ച്എസ് കോട്ടാങ്ങൽ 53 പോയിന്‍റോടെ രണ്ടാമതും എൻഎസ്എസ്എച്ച്എസ്എസ് പന്തളം 41 പോയിന്‍റോടെ മൂന്നാമതുമായി.

Tags:    
News Summary - Kitangannur SVGV Higher Secondary school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.