കോന്നി: നെൽകൃഷി അന്യംനിന്നുപോകുന്നതായ വ്യാകുലതകൾക്കിടയിൽ കോന്നിയിൽ സ്വന്തം ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുന്ന തിരക്കിലാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഓപറേഷൻ പാഡി എന്ന പേരിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ തരിശുനിലങ്ങൾ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. പഞ്ചായത്തിലെ നൂറുപറ ഏലായും മുതുപേഴുങ്കൽ ഏലായും കൃഷിക്ക് വിട്ടുനൽകാമെന്ന് വസ്തു ഉടമസ്ഥൻ അറിയിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക കർമസമിതിയും നാട്ടുകാരും യോജിച്ചാണ് പ്രവർത്തനം. ആദ്യഘട്ടത്തിൽ 15 ടൺ നെല്ലാണ് ലഭിച്ചത്.
അരുവാപ്പുലത്തിന്റെ സ്വന്തം ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുക എന്നത് ഗ്രാമപഞ്ചായത്ത് ആശയമായിരുന്നു. അരുവാപ്പുലം സ്മാർട്ട് കൃഷിഭവൻ, വിള ആരോഗ്യ പരിപാലന കേന്ദ്രം, അരുവാപ്പുലം ബ്രാൻഡ് കുത്തരി വിപണനം എന്നീ പരിപാടികളുടെ ഉദ്ഘാടനം 16ന് രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.