മലയാലപ്പുഴയിലെ മന്ത്രവാദിക്ക് ജാമ്യം

കോ​ന്നി: മ​ല​യാ​ല​പ്പു​ഴ​യി​ലെ മ​ന്ത്ര​വാ​ദി വാ​സ​ന്തി അ​മ്മ മ​ഠം ശോ​ഭ​ന തി​ല​കി​നും കൂ​ട്ട് പ്ര​തി​യും ഭ​ർ​ത്താ​വു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​നും ജി​ല്ല കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു.

മ​ന്ത്ര​വാ​ദ​ത്തി​ന്റെ പേ​രി​ൽ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും സം​ഭ​വ​ത്തി​നി​ടെ കു​ട്ടി മ​യ​ങ്ങി​വീ​ഴു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യും പൊ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യും ചെ​യ്​​ത​ത്.

പി​ന്നീ​ട് വീ​ട്ടി​ൽ ജോ​ലി​ക്കു​നി​ന്ന സ്ത്രീ​യെ മ​ന്ത്ര​വാ​ദ​ത്തി​ന്റെ പേ​രി​ൽ നെ​ഞ്ചി​ൽ ച​വി​ട്ടു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് അ​ട​ക്കം വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ 2020ൽ ​ന​ട​ന്ന​താ​ണെ​ന്നും അ​ന്ന് കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി ആ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​യ​തി​നാ​ൽ ജാ​മ്യം ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. സ്ത്രീ​യെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ലും കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ലും ഇ​ര​ക​ൾ പ​രാ​തി​ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​തും ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

Tags:    
News Summary - Bail for the witch of Malayalappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.