കോന്നി: വ്യത്യസ്തരായ നിരവധി സ്ഥാനാർഥികളാണ് ഇത്തവണ കോന്നിയിൽ കന്നിയങ്കം കുറിക്കുന്നത്. ഇത്തരത്തിലുള്ള രണ്ടുപേരാണ് കോന്നി ഗ്രാമപഞ്ചായത്ത് 18ാം വാർഡിലെ മേപ്പുറത്ത് വീട്ടിൽ ബാലചന്ദ്രനും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ സ്ഥാനാർഥി തെക്കിനേത്ത് റൂബി സാമും.
ബാലചന്ദ്രൻ 25 വർഷത്തോളമായി തെങ്ങുകയറ്റ തൊഴിലാളിയാണ്. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും തെങ്ങ് കയറാൻ ആളുകൾ വിളിച്ചാൽ സമയം കണ്ടെത്തി ബാലചന്ദ്രൻ എത്താറുണ്ട്. ആധുനിക കാലഘട്ടത്തിലും യന്ത്രത്തിന് പകരം തളപ്പ് ഉപയോഗിച്ചാണ് ബാലചന്ദ്രൻ തെങ്ങ് കയറുന്നത്. ജനങ്ങൾക്ക് പരിചിതനായ ഇദ്ദേഹത്തെ സ്ഥാനാർഥി എന്ന നിലയിൽ പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ മത്സരിക്കുന്ന തെക്കിനേത്ത് വീട്ടിൽ റൂബി സാം കേക്ക് നിർമാണത്തിൽ വിദഗ്ധയാണ്. രണ്ട് വർഷമായി ഈ രംഗത്തുള്ള റൂബി കേക്ക് നിർമാണത്തിന് ലൈസൻസും നേടിയിട്ടുണ്ട്. ആയിരത്തിലേറേ കേക്കുകൾ നിർമിച്ചു. വാണിജ്യ ശാസ്ത്രത്തിൽ ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.