കോന്നി: ഗവി മേഖലയിൽ വിദേശ കമ്പനിയുമായി ചേർന്നുള്ള കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപറേഷന്‍റെ കാർബൺ ന്യൂട്രൽ പദ്ധതിക്കെതിരെ കെ.യു. ജനീഷ്കുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
1975ൽ ഇന്ത്യ-ശ്രീലങ്ക ധാരണയുടെ ഭാഗമായി ശ്രീലങ്കൻ തമിഴ് വംശജരെ പുനരധിവസിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായാണ് കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപറേഷൻ ആരംഭിച്ചത്. ഗവിയിലെ ശ്രീലങ്കൻ വംശജർക്കും ആദിവാസി സമൂഹത്തിനും ഉപജീവനമാർഗം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ വനവും വനേതര ഉൽപന്നങ്ങളും ഉൽപാദിപ്പിച്ച് വിപണനം നടത്തുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ, നിലവിലെ മാനേജിങ് ഡയറക്ടർ തൊഴിലാളികളെയും ആദിവാസികളെയും ഒഴിപ്പിക്കാൻ വിദേശ എണ്ണക്കമ്പനിയുമായി ചേർന്ന് കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും സർക്കാറിന്‍റെ അറിവോടെ അല്ല ഈ പ്രവൃത്തികളെന്നും എം.എൽ.എ പറഞ്ഞു.
ഗവിയിൽ ഉൽപാദിപ്പിക്കുന്ന ഏലം, കാപ്പി, കുരുമുളക് എന്നിവയുടെ നഴ്സറി ഗവിയിൽ തന്നെ സ്ഥാപിക്കാം എന്നിരിക്കെ സ്വകാര്യ കമ്പനികൾക്ക് പുറംകരാർ നൽകിയാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. സർക്കാറിന്‍റെ അനുവാദമില്ലാതെയുള്ള കാർബൺ ന്യൂട്രൽ പദ്ധതിയെക്കുറിച്ച് അന്വേഷണം വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.