കോന്നി: പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നിയോജക മണ്ഡലമായ കോന്നിക്ക് വലിയ പ്രതീക്ഷകളാണ്. ഒാരോ മുന്നണിയുടെയും ഭരണകാലത്തും വലിയ പ്രഖ്യാപനങ്ങളും, മോഹന സുന്ദര വാഗ്ദാനങ്ങളും കോന്നിക്കാരുടെ മുന്നിൽ അവതരിപ്പിക്കാറുണ്ടെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ജനപ്രതിനിധികൾ ഉയർന്നിട്ടിെല്ലന്ന ആക്ഷേപം ഇന്നും നിലനിൽക്കുന്നു. മണ്ഡലം രൂപവത്കൃതമായ ശേഷം ഭൂരിഭാഗം സമയത്തും കോന്നിയുടെ പ്രതിനിധി പ്രതിപക്ഷ ബഞ്ചിലായിരുന്നു. മണ്ഡലത്തിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിലെ പരാതികൾക്ക് പരിഹാരമാകുന്നില്ല. കോടികളുടെ ഹൈടെക്് വികസനത്തിന് വഴിയൊരുക്കിയെങ്കിലും കുടിവെള്ളം, മാലിന്യ സംസ്കരണം, പൊതു ശൗചാലയങ്ങൾ, ഗതാഗതം, പൊതുശ്മശാനം തുടങ്ങി ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല.
ദുരിതം വിതക്കാത്ത പാറമടകൾ ഉണ്ടാകുമോ?
കോന്നി നിയോജക മണ്ഡലം നേരിടുന്ന വലിയ വിഷയമാണ് പരിസ്ഥിതി ചൂഷണം. പരിസ്ഥിതി സംരക്ഷിച്ചുള്ള നിരവധി വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാമെങ്കിലും അതിനായി ഒരു ജനപ്രതിനിധിയും തയാറായിട്ടില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളായ കലഞ്ഞൂർ, അരുവാപ്പുലം, ചിറ്റാർ, സീതത്തോട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ നിയമം ലംഘിച്ചുള്ള പാറ ഖനനം, ക്രഷർ യൂനിറ്റുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരാതികളും കേൾക്കാൻ ഇനിയെങ്കിലും ഒരു ജന പ്രതിനിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. തെക്കൻ കേരളത്തിൽ ഏറ്റവുമധികം ക്വാറികളുള്ള മണ്ഡലമാണ് കോന്നി. പാറഖനനത്തിന് ഇവിടത്തുകാർ എതിരല്ല. നിയമങ്ങൾ ലംഘിച്ച് സമീപവാസികളുടെയെല്ലാം ജീവിതം തകർത്ത് നടക്കുന്ന ഖനനത്തെയാണ് നാട്ടുകാർ എതിർക്കുന്നത്. നിയമം ലംഘിക്കാെതയും ജനങ്ങളുടെ സ്വൈര ജീവിതം തകർക്കാതെയും മണ്ഡലത്തിൽ ഒരു ക്വാറിപോലും പ്രവർത്തിക്കാത്തതാണ് ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നം.
വൃത്തിയും വെടിപ്പുമുള്ള തെരുവുകൾ
മാലിന്യ സംസ്കരണത്തിന് കാലാകാലങ്ങളായി സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ച് തുക വകകൊള്ളിക്കാറുണ്ടെങ്കിലും മണ്ഡലം മാലിന്യം കൊണ്ട് നിറയുകയാണ്. ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കോന്നിയിലെ ജനപ്രതിനിധിക്ക് മുന്നിൽ നാട്ടുകാർ െവക്കുന്ന പ്രധാന ആവശ്യമാണ്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് ശേഖരിക്കുന്ന ജൈവ - അജൈവ മാലിന്യങ്ങൾ ഒന്നിച്ചൊരിടത്ത് സംസ്കരിക്കുന്നതിനായി ആധുനിക സംവിധാനത്തിലുള്ള മാലിന്യ സംസ്കരണ പ്ലാൻറ് കോന്നി മണ്ഡലത്തിൽ അനിവാര്യമാണ്. ഇതിനായിട്ടുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുേമ്പ ആരംഭിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. പുതിയ ജനപ്രതിനിധി ഇക്കാര്യത്തിൽ വലിയ ശ്രദ്ധ പുലർത്തണമെന്നാണ് പ്രധാന ആവശ്യം. മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണെന്ന് പറഞ്ഞ് നിയമസഭ സാമാജികർ കൈകഴുകാറുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ കൂട്ടിയിണക്കി പദ്ധതി ആവിഷ്കരിക്കാൻ എം.എൽ.എക്കും ഉത്തരവാദിത്തമില്ലേ എന്ന് ജനം ചോദിക്കുന്നു. ഉറവിട മാലിന്യ സംസ്കരണത്തിന് ഒരു പദ്ധതി പോലും മണ്ഡലത്തിൽ ആവിഷ്കരിച്ചിട്ടില്ല. കോഴിഫാമുകൾ, അറവുശാലകൾ എന്നിവയുടെ നടത്തിപ്പുകാർ സമഗ്രമായ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പായും ഉള്ളവരാകണമെന്ന് നിഷ്കർഷിക്കാൻ എം.എൽ.എ തയാറാകണം.
തൊണ്ട വരളുേമ്പാൾ കുടം തപ്പുന്നത് നിർത്തുമോ?
കോന്നി നിയോജക മണ്ഡലം നേരിടുന്ന വലിയ പ്രതിസന്ധിയാണ് കുടിവെള്ളക്ഷാമം. എല്ലാവർഷും വേനൽക്കാലത്ത് കുടിവെള്ളത്തിന് ക്ഷാമം നേരിടുമ്പോഴാണ് ഭരണസംവിധാനങ്ങൾ ഉണരുന്നത്. ദീർഘവീക്ഷത്തോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ബൃഹത്തായ കുടിവെള്ള പദ്ധതി അനിവാര്യമാണ്.
മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. കുടിവെള്ള ക്ഷാമം ഇല്ലാത്തൊരു മണ്ഡലമായി മാറണമെങ്കിൽ ഒാരോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും എല്ലാ വാർഡുകളിലും മുട്ടില്ലാതെ കുടിവെള്ളമെത്തിക്കാനുള്ള പ്രധാന പദ്ധതികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ എന്നിവ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ്.
കോന്നി ഡിപ്പോ യാഥാർഥ്യമാക്കണം
മലയോര മണ്ഡലത്തിൽ ഗതാഗത ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെങ്കിൽ കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർഥ്യമാക്കണമെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. കോന്നി പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം വിട്ടുകൊടുക്കാത്ത സാഹചര്യത്തിൽ പുതിയ സർക്കാർ ഇടപെട്ട് വസ്തു ഏറ്റെടുക്കാൻ തയാറാകണം. അതിനായി കോന്നിയുടെ ജനപ്രതിനിധി മുൻകൈയെടുക്കണമെന്നതും പ്രധാന ആവശ്യമാണ്. കാർഷിക മേഖലയുടെ വളർച്ചക്ക് എം.എൽ.എയുടെ ശ്രദ്ധ ഉണ്ടാകണമെന്ന ആവശ്യം കർഷകർ ഉയർത്തുന്നു. മണ്ഡലത്തിൽ കൃഷി ഏറകുറെ നിലച്ച നിലയിലാണ്.
പന്നിശല്യമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. പന്നികളെ കൊന്നൊടുക്കുമെന്ന് പറഞ്ഞുവെങ്കിലും കൊന്നത് ഒരു പന്നിയെമാത്രമാണ്. മണ്ഡലത്തിൽ ജനവാസ മേഖലയിലുള്ളത് ആയിരത്തിലേറെ പന്നികളാണ്. തരിശുനിലം കൃഷിയോഗ്യമാക്കൽ, പച്ചക്കറി ഉൽപാദനത്തിന് കർഷകക്കൂട്ടം രൂപവത്കരിക്കൽ എന്നിവയും എം.എൽ.എയിൽനിന്ന് കർഷകർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.