കോന്നി : പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോൾ കോന്നി ഇക്കോ ടൂറിസം സെന്ററിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രീഡി തിയറ്ററിൽ സന്ദർശകരുടെ തിരക്കേറുന്നു. മികച്ച വരുമാനമാണ് തീയറ്റർ വഴി വനം വകുപ്പിന് ലഭിക്കുന്നത്. മാർച്ച് മാസത്തിൽ 106150 രൂപയും ഫെബ്രുവരിയിൽ 106290 രൂപയും ലഭിച്ചിട്ടുണ്ട്. ഈ മാസം ഒന്നിന് 12740 രൂപയും രണ്ടിന് 6990 രൂപയും മൂന്നിന് 5280 രൂപയും നാലിന് 4820 രൂപയും വരുമാനം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തിയറ്ററിന് മുമ്പിൽ സന്ദർശകരുടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഡിസംബർ ഒന്നിനാണ് കോന്നി ആനത്താവളത്തിൽ ത്രീഡി തിയറ്റർ ഉദ്ഘാടനം ചെയ്തത്. കോന്നി ഇക്കോടൂറിസം സെന്റററിൽ എത്തുന്ന സന്ദർശകർക്ക് 20 മിനിറ്റ് ദൈർഘ്യമുള്ള ത്രീഡി വിഡിയോയിൽ കോന്നി ഇക്കോ ടൂറിസം സംബന്ധിച്ച അറിവുകളും 15 മിനിറ്റ് ഹൃസ്വ ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്. 3130000 രൂപ മുതൽ മുടക്കിൽ പൂർണമായും ശീതീകരിച്ച് നിർമിച്ച തിയറ്ററിൽ 35 പേർക്ക് ഒരേ സമയം പ്രദർശനം കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.