കോന്നി: എന്നും സ്വപ്നം മാത്രമായി അവശേഷിച്ച വൈദ്യുതി ആവണിപ്പാറ ആദിവാസി കോളനിയിലും കടന്നുവന്നതോടെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ആവണിപ്പാറ ആദിവാസി കോളനിയിലെ ജനം. തിരുവോണത്തെ വരവേൽക്കാൻ എന്നപോലെയാണ് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ ഉദ്ഘാടനത്തിൽ പങ്കെടുത്തത്.
മണ്ണെണ്ണ വിളക്കിെൻറ തിരിനാളം മാത്രം കണ്ടുജീവിച്ച ആവണിപ്പാറ ആദിവാസി കോളനിയിലെ 10ാം തലമുറയിൽപെട്ട ആളുകൾക്ക് മാത്രമാണ് വൈദ്യുതി എന്ന സൗഭാഗ്യം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണവും വൈദ്യുതി ഇല്ലാത്തതിനാലും കോളനിയിലെ സമർഥരായ നിരവധി വിദ്യാർഥികൾക്കാണ് ഹോസ്റ്റലിലും മറ്റും നിന്ന് വർഷങ്ങളോളം പഠിക്കേണ്ടിവന്നത്. ആവണിപ്പാറയിലെ കൊച്ചുകുട്ടികളുടെ മുഖങ്ങളിൽപോലും വൈദ്യുതി സ്വന്തം നാട്ടിൽ വന്നതിെൻറ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പ്രകടമായിരുന്നു.
33 കുടുംബമാണ് കോളനിയിൽ താമസിക്കുന്നത്. ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നതിെൻറ ഭാഗമായി വലിയ പ്രവർത്തനങ്ങളാണ് നടന്നത്. കെ. യു. ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിൽ പട്ടികവർഗ വകുപ്പിൽനിന്ന് 1.57 കോടിരൂപയാണ് വൈദ്യുതി സ്ഥാപിക്കുന്നതിന് അനുവദിച്ചത്. 0.272 ഹെക്ടർ വനഭൂമി നിബന്ധനകൾക്ക് വിധേയമായി വൈദ്യുതി സ്ഥാപിക്കാൻ വനം വകുപ്പ് വിട്ടുനൽകി. തുടർന്ന് 6.8 കി.മീ. ദൂരത്തിൽ ഹൈ ടെൻഷൻ കേബിൾ സ്ഥാപിച്ചാണ് കെ.എസ്.ഇ.ബി വൈദ്യുതി എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.