കോന്നി: പൊതുജനത്തിന് ആശ്വാസമായി പാമ്പുകളെ പിടികൂടാൻ വനം വകുപ്പിെൻറ സർപ്പ ആപ്പ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടാൻ വനംവകുപ്പ് തയാറാക്കിയ സർപ്പ ആപ്പ് ഉപയോഗിച്ച് കോന്നി വനം ഡിവിഷെൻറ കീഴിൽ നിരവധി പാമ്പുകളെയാണ് പിടികൂടിയത്. കോന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സിലെ പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കാണ് പാമ്പിനെ പിടികൂടി സുരക്ഷിതമായി വിട്ടയക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
ജനുവരി ഒന്നുമുതൽ ജൂൺ പതിനഞ്ച് വരെ സംസ്ഥാനത്ത് പിടികൂടിയ 1577 പാമ്പുകളിൽ 1137 എണ്ണത്തിനെയും കുരുക്കിയത് സർപ്പ ആപ്പിലൂടെയാണ്. ഇഴജന്തു ശല്യമുള്ള പ്രദേശം ആപ്പിൽ രേഖപ്പെടുത്തിയാൽ ആ പരിധിയിലെ അംഗീകൃത പാമ്പുപിടിത്തക്കാരെൻറ നമ്പർ ലഭിക്കും. ഇതിൽ വിളിച്ചാൽ ഇവർ ഗൂഗിൾ മാപ്പിെൻറ സഹായത്തോടെ എത്തി പാമ്പിനെ പിടികൂടും. ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിൽ എത്തിക്കാനും പൊതുജന സുരക്ഷയ്ക്കുമായാണ് ഈ ആപ്പ് ആവിഷ്കരിച്ചത്. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നമ്പറുകൾ, പാമ്പ് കടിയേറ്റാൽ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ, പരിശീലനം ലഭിച്ചവരുടെയും ചുമതല ഉള്ള ഉദ്യോഗസ്ഥരുടെയും നമ്പറുകൾ, അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയും ആപ്പിൽ ലഭ്യമാണ്. പ്ലേസ്റ്റോറിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.