കോന്നി: ടൗൺ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നാരായണപുരം ചന്തയിലെ മാലിന്യസംസ്കരണ പ്ലാന്റും ബയോഗ്യാസ് പ്ലാന്റും പ്രവർത്തനരഹിതമായതോടെ ഇവിടെ നിക്ഷേപിക്കേണ്ട മാലിന്യങ്ങൾ വിവിധ റോഡുകളുടെ വശങ്ങളിൽ രാത്രിയുടെ മറവിൽ തള്ളുകയാണ്. ചൈനാമുക്ക് - വട്ടക്കാവ് റോഡ്, ളാക്കൂർ റോഡ്, എലിയറക്കൽ ജങ്ഷനുസമീപം, പോസ്റ്റ് ഓഫിസ് റോഡിലെ വയൽവരമ്പ് എന്നിവിടങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. മാലിന്യപ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ എം.എ. ബഷീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.