കോന്നി: എൽ.ഡി.എഫിെൻറ പ്രചാരണത്തിന് ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ്. സർക്കാറിെൻറ നേട്ടങ്ങളും പദ്ധതികളും ഉൾപ്പെടുത്തിയ ക്വിസ് പരിപാടി ജി.എസ്. പ്രദീപ് കോന്നിയിൽ അവതരിപ്പിച്ചു. യുവധാര കേരള പെരുമ യുവതയുടെ നേതൃത്വത്തിലാണ് അശ്വമേധം ക്വിസ് പരിപാടി അവതരിപ്പിച്ചത്. നിരവധി ആളുകൾ പങ്കെടുത്തു.
കുട്ടികളടക്കം എല്ലാവരുെടയും അറിവ് വർധിക്കുന്ന തരത്തിലായിരുന്നു പ്രദീപിെൻറ അവതരണം. ചോദ്യോത്തരങ്ങളിലൂടെ സർക്കാറിെൻറ വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതായിരുന്നു പരിപാടി. കുട്ടികളും മുതിർന്നവരും ചോദ്യോത്തരത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ്മിഷൻ, കോവിഡ് പ്രതിരോധം, വിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഗെയിൽ പൈപ്പ്ലൈൻ, ഭക്ഷ്യക്കിറ്റ് വിതരണം, റോഡുകളുടെയും പാലങ്ങളുടെയും വികസനം അടക്കം നിരവധി പദ്ധതികൾ ചോദ്യോത്തരങ്ങളിലൂടെ പരാമർശിച്ചു.
കെ.യു. ജനീഷ് കുമാർ, യുവധാര മാനേജർ വി.കെ. സനോജ്, സംഘാടകസമിതി കൺവീനർ സംഘേഷ് ജി. നായർ, ചെയർമാൻ പി.ജെ. അജയകുമാർ, ശ്യാംലാൽ, എം. അനീഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയി, പ്രമാടം പഞ്ചായത്ത് പ്രസിഡൻറ് എൻ. നവനീത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസി മണിയമ്മ, നീതു ചാർളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.