കോന്നി: വ്യാഴാഴ്ച ഉച്ചക്ക് ശേഷം കോന്നിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോന്നി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വൻ നാശനഷ്ടം. 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കോന്നി സെക്ഷൻ പരിധിയിൽ മാത്രം സംഭവിച്ചത്. കാറ്റിലും മഴയിലും മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിഞ്ഞ മേഖലകളിൽ പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കോന്നി പന്നികണ്ടം, ഇളകൊള്ളൂർ, ഐരവൺ, മഞ്ഞക്കടമ്പ്, മാമൂട് മേഖലയിലാണ് കൂടുതൽ നാശനഷ്ടം.
പന്നിക്കണ്ടത്ത് 33 കെ.വി ലൈൻ പൂർണമായി തകരാറിലായി. ശക്തമായ കാറ്റിലും മഴയിലും ഡബിൾ ഫോൾ പോസ്റ്റുകൾ രണ്ടെണ്ണം പിഴുതാതാണ് 33 കെ.വി ലൈൻ തകരാറിലാകാൻ കാരണം. ഐരവൺ ഭാഗത്തും കാറ്റിൽ തെങ്ങ് പിഴുത് പോസ്റ്റ് ഒടിഞ്ഞു. മരങ്ങൾ കടപുഴകി പത്തലുകുത്തി ഭാഗത്ത് അഞ്ച് പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്.
മഞ്ഞക്കടമ്പിൽ രണ്ട് പോസ്റ്റുകളും ഒടിഞ്ഞു. കോന്നിയിലേക്ക് വൈദ്യുതി കടത്തിവിടുന്ന 33 കെ.വി ലൈൻ തകരാറിലായതോടെ കൂടൽ, പത്തനാപുരം, ചിറ്റാർ ഫീഡറുകളിൽനിന്നാണ് കോന്നിയിലേക്കുള്ള വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. മലയോര മേഖല പലയിടത്തും ഇപ്പോഴും ഇരുട്ടിലാണ്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.