കോന്നി: കോന്നിയിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിൽ നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾക്ക് നാശം സംഭവിച്ചു. കുമ്മണ്ണൂർ, ആനകുത്തി, ഐരവൺ, കല്ലേലി, വട്ടക്കാവ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് റോഡിലേക്ക് മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടത്.
കോന്നി അഗ്നി രക്ഷാ സേന മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഓർത്തഡോക്സ് പള്ളിക്ക് മുന്നിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപെട്ടു.
സംസ്ഥാന പാതയിലെ ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് റോഡിൽ വെള്ളം നിറയുന്നതിന് കാരണമായി. കോന്നിയിൽ ഉണ്ടായ കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ ഷീറ്റുകളും കടക്കുള്ളിലെ സാധനങ്ങളും പറന്നു പോയി.കോന്നിയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞത് മൂലം പല പ്രദേശങ്ങളിലും വൈദ്യുതി തടസപെട്ടു. ഉച്ചയോടെ ആരംഭിച്ച മഴ കോന്നിയിൽ അഞ്ച് മണിക്കൂർ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.