കോന്നി: ഗവ. മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കം പുരോഗമിക്കുന്നതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി.
ഒന്നാം ഘട്ടമായി 100 കിടക്കയോടുകൂടി ഫെബ്രുവരി എട്ടിന് കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണമാണ് നടന്നു വരുന്നത്. ആരോഗ്യമന്ത്രി നേരിട്ടെത്തിയാണ് കിടത്തിച്ചികിത്സ ഉദ്ഘാടനം നിർവഹിക്കുന്നത്.
കിടത്തിച്ചികിത്സക്ക് ആവശ്യമായ കട്ടിലും കിടക്കകളും മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്ന് എത്തിച്ചതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. 30ന് മുമ്പ് ഐ.സി.യു ബഡ്, ഫർണിച്ചറുകൾ ഉൾെപ്പടെയുള്ള അനുബന്ധ ഉപകരണങ്ങൾ എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ മാനേജർ യോഗത്തെ അറിയിച്ചു.
ഹൈടെൻഷൻ കണക്ഷൻ നൽകുന്നതിനാവശ്യമായ ഉപകരണങ്ങൾ എത്തിച്ചു തുടങ്ങിയതായി ഇലക്ട്രിസിറ്റി എക്സി. എൻജിനീയർ യോഗത്തിൽ പറഞ്ഞു.
എക്സ്റേ മെഷീൻ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ മെഷീൻ എത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഓട്ടോ അനലൈസർ, അൾട്രാസൗണ്ട് സ്കാനർ തുടങ്ങിയവയും ഇതോടൊപ്പം എത്തും.ദന്തരോഗ വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ഈ മാസം തന്നെ ഇതിെൻറ ഒ.പി പ്രവർത്തനം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ, സൂപ്രണ്ട് ഡോ. സജിത്കുമാർ, കെ.എസ്.ഇ.ബി എക്സി. എൻജിനീയർ കെ. സന്തോഷ്, കെ.എം.എസ്.സി.എൽ മാനേജർ കല വൈ. പവിത്രൻ, ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനീയർ അനിൽ, സബ്ഡിവിഷനൽ എൻജിനീയർമാരായ ഗീവർഗീസ്, മഹേഷ്, എൻ.എച്ച്.എം ബയോ മെഡിക്കൽ എൻജിനീയർ ടി.എ. ഷൈല, എച്ച്.എൽ.എൽ ചീഫ് പ്രോജക്ട് മാനേജർ ആർ. രതീഷ് കുമാർ, െഡപ്യൂട്ടി മാനേജർ രോഹിത് ജോസഫ് തോമസ്, സിവിൽ വിഭാഗം പ്രോജക്ട് എൻജിനീർ എസ്. സുമി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.