കോന്നി: തലയെടുപ്പിന്റെ കരിവീരൻ കോന്നി സുരേന്ദ്രൻ കോന്നിയിലേക്ക് എത്തുന്നു. കോന്നിയിൽ നടക്കുന്ന കരിയാട്ടം ഫെസ്റ്റിന്റെ ഭാഗമായ ഗജമേളയിൽ ഓണസദ്യയുണ്ണാനാണ് കോന്നി സുരേന്ദ്രൻ എത്തുന്നത്. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കിയിരിക്കുകയാണ് വനം വകുപ്പ്.
2018 ജൂൺ 14നാണ് കോന്നിക്കാർക്ക് പ്രിയങ്കരനായ കൊമ്പൻ കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് മുതുമല ചെപ്പുകാട് ആന പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊണ്ടുപോകുന്ന വേളയിൽ കോന്നിയിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാവുകയും അന്ന് എം.എൽ.എയായിരുന്ന അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ തടയുകയും ആദ്യദിനത്തിൽ കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് വനം മന്ത്രി കെ. രാജു ഇടപെട്ട് പരിശീലനം പൂർത്തിയാക്കി സുരേന്ദ്രനെ കോന്നിയിൽ എത്തിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പകരം മണിയൻ എന്ന താപ്പാനയെ എത്തിച്ച ശേഷമാണ് കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് കൊണ്ടുപോകാൻ സാധിച്ചത്. എന്നാൽ, അഞ്ച് വർഷം കഴിയുമ്പോഴാണ് കോന്നി സുരേന്ദ്രൻ കോന്നിയിലേക്ക് തിരികെ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.