കോന്നി: കോന്നിയിൽ നടന്ന കരിയാട്ടം പരിപാടിക്ക് 1.50 ലക്ഷം രൂപ നൽകാൻ അരുവാപ്പുലം പഞ്ചായത്തിലെ ഇടതു ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ് അംഗങ്ങൾ. ഈ മാസം ഏഴിനാണ് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളായ ജി. ശ്രീകുമാർ, ടി.ഡി. സന്തോഷ്, അമ്പിളി സുരേഷ്, മിനി ഇടുക്കുള, സ്മിത സന്തോഷ്, ബാബു എസ്. നായർ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തിയത്. ലൈഫ് പദ്ധതി പ്രകാരം വീടുകൾ അനുവദിച്ച നിരവധി ഗുണഭോക്താക്കൾക്ക് പണി പൂർത്തിയാക്കുന്നതിനുള്ള അവസാന ഗഡുക്കൾ നൽകാത്ത പഞ്ചായത്ത് ഭരണസമിതി കരിയാട്ടം പരിപാടിക്ക് ഒന്നരലക്ഷം രൂപ നൽകാൻ കാണിക്കുന്ന വ്യഗ്രത പാവപ്പെട്ട ലൈഫ് ഗുണഭോക്താക്കളോടുള്ള വഞ്ചനയാണ്. കരിയാട്ടം എന്ന പരിപാടി സംഘടിപ്പിച്ചത് കാട് എന്ന സംഘടനയാണ്.
ഈ സംഘടനക്ക് സർക്കാർ പണം കൈപ്പറ്റാൻ നിയമപരമായി യോഗ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. സർക്കാർ നടത്തുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ആണെങ്കിൽ എന്തിനുവേണ്ടി ജനങ്ങളിൽനിന്ന് 40 രൂപ ഈടാക്കി പ്രവേശനം നൽകി എന്നത് സംഘാടക സമിതി വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.