കോന്നി: മേളവാദ്യകലയുടെ കുലപതി പെരുവനം കുട്ടൻമാരാരുടെയും നടി ഭാവനയുടെയും സാന്നിധ്യത്തിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ കൊടിയേറ്റിയതോടെ കോന്നി കരിയാട്ടത്തിന് തുടക്കമായി. ടൂറിസം വികസനം മുൻനിർത്തിയാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആനയെ മുഖ്യ ആകർഷണ കേന്ദ്രമാക്കി നടത്തുന്ന കരിയാട്ടത്തിന്റെ പ്രധാന വേദി കോന്നി കെ.എസ്.ആർ.ടി.സി മൈതാനമാണ്. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് പരിപാടികൾ നടക്കുക.
പെരുവനം കുട്ടൻമാരാരെയും ഭാവനയെയും എം.എൽ.എയും പി.ആർ.പി.സി രക്ഷാധികാരി കെ.പി. ഉദയഭാനുവും ചേർന്ന് കോന്നി പൗരാവലിക്കുവേണ്ടി ആദരിച്ചു. പി.ആർ.പി.സി രക്ഷാധികാരി കെ.പി. ഉദയഭാനു, ദേശീയ അധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. നവനീത്, പി.ആർ. പ്രമോദ്, രാജഗോപാലൻ നായർ, പ്രീജ പി. നായർ, രേഷ്മ മറിയം റോയി, രജനി ജോസഫ്, ജിജി സജി, ശ്യാം ലാൽ, കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. അജിത് കുമാർ, സംഘാടക സമിതി കൺവീനർ ജി. ബിനു കുമാർ, പബ്ലിസിറ്റി കൺവീനർ സംഗേഷ് ജി. നായർ, ചെയർമാൻ എ. ദീപകുമാർ, കാട് ടൂറിസം സൊസൈറ്റി സെക്രട്ടറി എൻ.എസ്. മുരളീമോഹൻ, എം.അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.