കോന്നി: കൊക്കാത്തോട് ഗവ. ഹൈസ്കൂളിൽ ക്ലാസ് തുടങ്ങുമ്പോഴും ആശങ്കകളേറെയാണ്. ആദിവാസികളുടെയും കർഷകരുടെയും മക്കൾ പഠിക്കുന്ന സ്കൂൾ കെട്ടിടം പോരായ്മകളുടെ കൊടുംകാടിന് നടുവിലാണ്. മൊബൈൽ റേഞ്ചില്ലാത്തത് കാരണം ഓൺലൈൻ പഠനംപോലും കൃത്യമായി ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ യാത്രസൗകര്യങ്ങളുമില്ല.
കോന്നി അരുവാപ്പുലം പഞ്ചായത്തിൽ വനത്തോട് ചേർന്ന പ്രദേശമാണ് കൊക്കാത്തോട്. ഒന്നുമുതൽ പത്തുവരെ വരെ 109 കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് ഹൈസ്കൂളിെൻറ കെട്ടിടം മുതൽ തുടങ്ങുന്നു പരാധീനതകൾ. 30 വർഷം പഴക്കുമുള്ള നിലവിലെ ക്ലാസ്റൂമുകളുടെ കോൺക്രീറ്റിങ് ചോർന്നൊലിക്കുകയാണ്. അപകടഭീഷണിയായി അടർന്നുവീഴാറായ സൺഷേഡുകളും ബീമുകളും.
ഉച്ചഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന ഹാളും പാചകപ്പുരയും കരിങ്കൽ ഭിത്തിയിൽ വിണ്ടുകീറി നിലംപതിക്കാറായ അവസ്ഥയിൽ. സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കോ സർക്കാർ ഫണ്ടുമില്ല. എം.പി ഫണ്ടിൽനിന്ന് ലഭിച്ച ജീപ്പ് ഡീസൽ അടിക്കാൻ കാശില്ലാത്തതിനാൽ എസ്.എസ്.എൽ.സി പരീക്ഷാസമയത്ത് മാത്രമാണ് ഉപയോഗിച്ചത്.അപ്പൂപ്പൻതോട്, കാട്ടാത്തി തുടങ്ങി ആദിവാസി മേഖലകളിൽനിന്ന് കുട്ടികൾ അഞ്ചുകിലോമീറ്ററിലേറെ നടന്നാണ് സ്കൂളിലെത്തേണ്ടത്.മൊബൈൽ റേഞ്ചില്ലാത്തത് കാരണം ഓൺലൈൻ പഠനവും അവതാളത്തിലായിരുന്നു. സ്കൂൾ തുറന്നാലും കുട്ടികളുടെ പഠനം പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.