കോന്നി: നവീകരിച്ച കോന്നി ആന മ്യൂസിയം ഉദ്ഘാടനം ഈ മാസം19ന് ഉച്ചക്ക് 12ന് നടക്കും. ആന മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിന് ഡൽഹി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ ഡൽഹി പ്രകൃതി മൈതാനിയിൽ നടന്ന എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്ന പതിനാലോളം കലാരൂപങ്ങളും കോന്നിയിൽ എത്തിച്ചു. യാത്രച്ചെലവ് ഒഴികെ തികച്ചും സൗജന്യമായി ഇവർ കലാരൂപങ്ങൾ വനം വകുപ്പിന് നൽകുകയായിരുന്നു. കലാരൂപങ്ങൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നു.
ഇക്കോ ടൂറിസം ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ മുടക്കി സർക്കാറിെൻറ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് കോന്നി ആന മ്യൂസിയം നവീകരിക്കുന്നത്. കോന്നി ആനത്താവളത്തിൽ മ്യൂസിയത്തിന് കെട്ടിടം നിർമിച്ചിരുന്നു എങ്കിലും ചില ചിത്രങ്ങളും ആന പരിശീലനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മാത്രമാണ് മ്യൂസിയത്തിൽ ഉണ്ടായിരുന്നത്.
അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ ആനത്താവളത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായി ആന മ്യൂസിയം മാറും. പുതുക്കിയ മ്യൂസിയത്തിലെ കവാടത്തിലെ ഭിത്തികൾ ചുവർചിത്രകലയിലൂടെ മനോഹരമാക്കിയിട്ടുണ്ട്.
ഹിബ്ബാറിൽ നിർമിച്ചിരിക്കുന്ന ആനയുടെ പൂർണരൂപം, ഡയോരമ, ഇൻഫർമേഷൻ ക്വീസ് പാനൽ, ഇലക്ട്രിഫിക്കേഷൻ എൽ.ഇ.ഡി ടച് സ്ക്രീൻ പ്രത്യേകനിലയിൽ ക്രമീകരിച്ച ആനയുടെ അസ്ഥികൂടം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേൾക്കാനും തിരിച്ചറിയാനും കഴിയുന്ന സംവിധാനം, ആനയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.