കോന്നി: ചരിത്രത്തിന്റെയും രാജഭരണകാലത്തിന്റെയും കഥപറയുകയാണ് കോന്നി ആനക്കൂട്. തിരുവിതാംകൂർ സർക്കാറിന്റെ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലെ സ്ഥലം ഒഴിപ്പിക്കാനായി കൊല്ലവർഷം 1067ൽ പുറപ്പെടുവിച്ച മൂന്നാം റെഗുലേഷനിലെ നാലാംവകുപ്പ് അനുസരിച്ച് വനംവകുപ്പ് ഏറ്റെടുത്ത സ്ഥലമാണ് നിലവിൽ ആനക്കൂട് സ്ഥിതിചെയ്യുന്ന കോന്നി റേഞ്ച് ഓഫിസ് പരിസരം.
ചെങ്ങന്നൂർ താലൂക്കിൽ കുമ്പഴ പ്രവൃത്തിയിൽ കോന്നിയൂർ, മങ്ങാരം മുറിയിൽ, മുനവ്വർ അലി ഖാന്റെ പേരിലുള്ള 363/ 1 ബി നമ്പർ വസ്തുവിൽനിന്ന് 10.92 ഏക്കറാണ് 1908 ഏപ്രിൽ അഞ്ചിന് ദിവാൻ പി. രാജഗോപാലാചാരി ഹജൂർ കച്ചേരി തിരുവനന്തപുരത്തുനിന്ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസ് ഉപയോഗത്തിനായി ഏറ്റെടുക്കുന്നത്.
ആദ്യകാലത്ത് കോന്നിയില്‍ ആനക്കൂട് സ്ഥിതിചെയ്തിരുന്നത് മഞ്ഞക്കടമ്പ് എന്ന സ്ഥലത്തായിരുന്നു. ഇപ്പോഴുള്ള സ്ഥലത്ത് ആനക്കൂട് നിര്‍മിക്കുന്നത് 1942ലാണ്. നിലവിൽ കുട്ടവഞ്ചി സവാരി നടത്തുന്ന മുണ്ടോംമൂഴിക്ക് സമീപവും ഒരു ആനക്കൂട് ഉണ്ടായിരുന്നു. 1875ല്‍ നിർമിച്ച ആനക്കൂട് 1891വരെ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.