കോന്നി: കോന്നിക്ക് സർവനാശം വിതച്ച വെള്ളപ്പൊക്കത്തിന് 29 വയസ്സ്. 1992ൽ കോന്നി നിവാസികൾ കട്ടിലിൽനിന്ന് കാലെടുത്ത് കുത്തിയത് വീടിനുള്ളിൽ കയറിയ വെള്ളത്തിലേക്കായിരുന്നൂ. ആരും പ്രതീക്ഷിക്കാതെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ചരിത്രത്തിൽ ആദ്യമായി കോന്നി ടൗൺ വെള്ളത്തിലായി.
29 വർഷം മുമ്പ് നാടിനെ നടുക്കിയ ദുരന്തത്തിെൻറ അതേദിവസം തന്നെയാണ് വീണ്ടും കോന്നിയെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അന്ന് സെൻട്രൽ ജങ്ഷൻ മുതൽ പോസ്റ്റ് ഓഫിസ് റോഡിലുള്ള മുഴുവൻ കടകളിലും വെള്ളം കയറി. സാധാരണയായി പഴമക്കാർ പറയുന്നത് കൊടിഞ്ഞുമുറിഞ്ഞാൽ കോന്നി വെള്ളത്തിലാകും എന്നാണ്. '92ൽ അതാണ് സംഭവിച്ചത്. അന്നത്തെ വെള്ളപ്പൊക്കത്തിൽ വലിയതോതിൽ നാശം ഉണ്ടായത് കോന്നി പഞ്ചായത്തിലെ മങ്ങാരം, മാരൂർപ്പാലം, എലിയറയ്ക്കൽ, കല്ലേല്ലി, കൊക്കാത്തോട് മേഖലകളിലായിരുന്നു.
കൊക്കാത്തോട് ഒഴികെയുള്ള പ്രദേശത്തേ മുഴുവൻ വീടുകളിലും വെള്ളം കയറി. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഗ്രാമം പൂർണമായി ഒറ്റപ്പെട്ട് വീടുകളിലെ ഭക്ഷ്യസാധനങ്ങൾ തീർന്നതോടെ പ്രദേശവാസികൾ പട്ടിണിയിലായി. പിന്നീട് ഹെലികോപ്ടറിലാണ് കൊക്കാത്തോട് നിവാസികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചത്. അന്ന് കൊക്കാത്തോട്ടിൽ എത്താൻ ഒരു സംവിധാനവും ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.