കോന്നി: കോവിഡ് ഭീതിയെ തുടർന്ന് തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞത് സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികളെയും സാരമായി ബാധിച്ചു. തിരക്കില്ലാത്തതിനാൽ വഞ്ചികൾ പലതും നീറ്റിലിറക്കുന്നില്ല. വെയിലും മഴയുമേറ്റ കുട്ടവഞ്ചികൾ പലതും നാശത്തിെൻറ വക്കിലാണിപ്പോൾ.
27 കുട്ടവഞ്ചികളാണ് കർണാടകയിലെ ഹൊഗെനക്കലിൽനിന്ന് എത്തിച്ചത്. ഹൊഗെനക്കലിൽ നിന്നും എത്തിക്കുന്ന കുട്ടവഞ്ചികൾ ടാർ തേച്ച് ബലപ്പെടുത്തിയതിന് ശേഷമാണ് സവാരിക്കായി ഉപയോഗിക്കുക. എന്നാൽ, ഉപയോഗിക്കാതെ െവച്ചിരുന്ന കുട്ടവഞ്ചികൾ പലതും ഇപ്പോൾ പൊടിഞ്ഞുതുടങ്ങിയിരിക്കുന്നു. ആറ് കുട്ടവഞ്ചികൾ മാത്രമാണ് ഇപ്പോൾ ഉപയോഗപ്രദമായിട്ടുള്ളത്. അതും കുട്ടവഞ്ചി തൊഴിലാളികൾ തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോകുന്നതുകൊണ്ട് മാത്രം. വക്കുകൾ ഒടിഞ്ഞുതുടങ്ങിയ വഞ്ചികൾ തൊഴിലാളികൾ തന്നെ വള്ളിയിട്ട് കെട്ടി ബലപ്പെടുത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ഒരു വർഷത്തോളമായി നിലവിലെ കുട്ടവഞ്ചികൾ എത്തിച്ചിട്ട്. കാലാവധി കഴിഞ്ഞ കുട്ടവഞ്ചികൾ മാറ്റി പുതിയത് എത്തിക്കുവാനും അധികൃതർ തയാറായിട്ടില്ല. നിലവിൽ ജീർണാവസ്ഥയിലായ കുട്ടവഞ്ചിയിലാണ് വിനോദസഞ്ചാരികൾ യാത്ര നടത്തുന്നത്. വക്കുകൾ പൊടിഞ്ഞുതുടങ്ങിയതിനാൽ സവാരിക്കിടയിൽ കുട്ടവഞ്ചികൾ ഒടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.