കോന്നി: കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ യാർഡ് നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ ശേഷം ഇന്റർലോക്ക് കട്ടകൾ പാകുന്ന ജോലിയാണ് നിലവിൽ നടക്കുന്നത്.ഒരുമാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന റോഡിൽ സംരക്ഷണഭിത്തി നിർമിച്ച് മണ്ണ് നിറക്കുന്ന ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഇതിന്റെ നിർമാണ പ്രവർത്തനവും നടന്നുവരുന്നു. കോന്നി നാരായണപുരം ചന്തയോട് ചേർന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ മുമ്പ് നിർമാണം തടസ്സപ്പെട്ടിരുന്നു.
പിന്നീട് 2.41 ഏക്കർ ഭൂമി കൈമാറി. കോന്നി പഞ്ചായത്തിന്‍റെ 1.93 ഏക്കറും വിലയ്ക്ക് വാങ്ങിയ 2.41 ഏക്കറും ഇതിൽ ഉൾപ്പെടുന്നു. 2016ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയും ഡിപ്പോ ഉദ്യോഗസ്ഥരും തമ്മിലെ ഉടമ്പടി പ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.