കോന്നി: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോന്നിയിലെ സി.പി.എമ്മിൽ വിഭാഗീയത ശക്തമാകുന്നു. സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ പാർട്ടി ഏരിയ കമ്മിറ്റി അംഗം ശ്രമിെച്ചന്ന ആരോപണവും തർക്കവും പാർട്ടി പ്രവർത്തകർ തമ്മിെല കൈയാങ്കളിയിൽ വരെയെത്തി.
ഏരിയ കമ്മിറ്റി അംഗത്തെ വീടുകയറി മർദിെച്ചന്ന ആരോപണത്തിന് വിധേയനായ ലോക്കൽ കമ്മിറ്റി അംഗെത്ത ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗവും ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ശിവകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
ഏരിയ കമ്മിറ്റി അംഗവും അരുവാപ്പുലം ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ കോന്നി വിജയകുമാറിനാണ് മർദനമേറ്റത്. വിഷയം പാർട്ടിക്കുള്ളിൽതന്നെ ചർച്ച ചെയ്ത് നിയമ നടപടി ഒഴിവാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
കോന്നിയിൽ സി.പി.എമ്മിെൻറ വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്ക് മറിച്ചുനൽകി എന്ന ആരോപണവും തർക്കങ്ങളും വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ ആരംഭിച്ചിരുന്നു. കുമ്മണ്ണൂർ, വള്ളിക്കോട്, കൊക്കാത്തോട് പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്ന ഏരിയ കമ്മിറ്റി അംഗം വോട്ട് മറിക്കാൻ ശ്രമം നടത്തിയെന്നാണ് പാർട്ടി നേതൃത്വത്തിന് ലഭിച്ച പരാതി. വോട്ടുമറിക്കലിന് ക്വട്ടേഷൻ നൽകിയെന്ന ആരോപണവുമുണ്ട്. ഈ ആരോപണങ്ങൾ പരാതിയായി പാർട്ടി പ്രവർത്തകർ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
ആരോപണം സംബന്ധിച്ച് ലോക്കൽ കമ്മിറ്റി അംഗവും വിജയകുമാറും തമ്മിൽ ഫോണിലൂടെ തർക്കിക്കുകയും വെല്ലുവിളിയും ഭീഷണിപ്പെടുത്തലും നടത്തുന്ന ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ചിലയിടങ്ങളിൽ വോട്ട് നഷ്ടപ്പെട്ടെന്ന തരത്തിൽ സി.പി.എം സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ പ്രസ്താവനയുമായി നേരേത്ത രംഗത്ത് എത്തിയിരുന്നു. നേരേത്ത കോൺഗ്രസ് നേതാവായിരുന്നു ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം.
പാർട്ടിയിലും സഹകരണ മേഖലയിലും മെച്ചപ്പെട്ട സ്ഥാനങ്ങൾ നൽകിയിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു കാലയളവുമുതൽ സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളും ഇദ്ദേഹവും തമ്മിൽ തർക്കങ്ങളുണ്ട്.
കോൺഗ്രസ് നേതാവായിരുന്ന കോന്നി വിജയകുമാർ 2006ലാണ് സി.പി.എമ്മിൽ ചേർന്നത്. ശിവകുമാർ ജീവനക്കാരനായ ബാങ്കിെൻറ പ്രസിഡൻറാണ് വിജയകുമാർ.
ഇതിനിടെയാണ് ഇരുവരും തമ്മിൽ ഫോണിലൂടെ പരസ്പരം വെല്ലുവിളികൾ നടത്തുകയും വീടുകയറി മർദിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.