കോന്നി: കോവളം-ബേക്കൽകോട്ട ജലപാത ഈ സർക്കാർ യാഥാർഥ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ യാർഡ് നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ഒരുക്കാനായി വാഹനങ്ങൾ എത്തിച്ചേരുന്ന മേഖലകളിലെല്ലാം ഗ്രാമവണ്ടികൾ എത്തിച്ചേരും.
ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര ഏപ്രിലിൽ നടപ്പാക്കും. മികച്ച സേവനം ജീവനക്കാർ നൽകുമ്പോൾ അവർക്ക് മെച്ചപ്പെട്ട ശമ്പളം നൽകണം എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പ് നൽകിയതാണ് ജീവനക്കാർ മെച്ചപ്പെട്ട ശമ്പളം എന്നത്.
അതും ഇപ്പോൾ യാഥാർഥ്യമാക്കി. പുതുക്കിയ ശമ്പളം ഈ മാസം മുതൽ നൽകിത്തുടങ്ങും. കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ യാർഡ് നിർമാണത്തിന് ഒന്നര കോടിയാണ് അനുവദിച്ചിരുന്നത്. എന്നാൽ, മെച്ചപ്പെട്ട യാർഡ് നിർമിക്കുന്നതിനായി വീണ്ടും ഒരുകോടി രൂപ കൂടി അനുവദിക്കുമെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.