കോന്നി: തെരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ് മടങ്ങവേ ഇടതുമുന്നണി പ്രവർത്തകർ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
മലയാലപ്പുഴ ജില്ല ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ജിജോ മോഡിയുടെയും ബ്ലോക്ക് ഡിവിഷൻ-ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങവേ തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്തെ കൊടുംവളവിലാണ് ആനക്കൂട്ടത്തിെൻറ മുന്നിൽ അകപ്പെട്ടത്. കുട്ടിയാനയും പിടിയാനയും റോഡിലും ആറ് ആനകൾ റോഡരികിലുമായാണ് നിലയുറപ്പിച്ചിരുന്നത്.
വളവിലായതിനാൽ വാഹനം അടുത്ത് എത്തിയശേഷമാണ് ആന നിൽക്കുന്നത് മനസ്സിലായത്. സ്ഥലത്ത് വെളിച്ചം കുറവായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം ആനയുടെ അടുത്തുവരെ എത്തിയിരുന്നു.
തുടർന്ന് തണ്ണിത്തോട് കോന്നി റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.