കോന്നി: വറ്റിവരണ്ടുകിടന്ന മണ്ണീറ വെള്ളച്ചാട്ടം മഴ എത്തിയതോടെ നിറഞ്ഞൊഴുകുന്നു. കൂടുതൽ മനോഹരമായ മണ്ണീറ വെള്ളച്ചാട്ടത്തിെൻറ ഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.
കൊക്കാതോട് അപ്പൂപ്പൻതോട് ഭാഗത്തുനിന്നും ഉത്ഭവിക്കുന്ന തോട്ടിലെ ജലമാണ് മണ്ണീറ വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. വലിയ ഉയരത്തിൽനിന്നല്ലാതെ പതിക്കുന്ന വെള്ളച്ചാട്ടത്തിൽ അപകടഭീതി ഇല്ലാതെ ആർക്കും സന്ദർശിക്കാമെന്നതാണ് മണ്ണീറയെ ആകർഷകമാക്കുന്നത്. മണിക്കൂറുകൾ ചെലവഴിച്ചാണ് സഞ്ചാരികൾ ഇവിടെനിന്ന് മടങ്ങുന്നത്. ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് ഇവിടം.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കുപോകുന്ന മണ്ണീറ റോഡിലൂടെ വേണം ഇവിടെയെത്താൻ. എന്നാൽ, അടിസ്ഥാനസൗകര്യം ഇനിയും വർധിച്ചിട്ടില്ല.
വെള്ളച്ചാട്ടം വനംവകുപ്പോ തണ്ണിത്തോട് പഞ്ചായത്ത് അധികൃതരോ ഏറ്റെടുത്തെങ്കിൽ മാത്രമേ ഇവിടെ വികസനം സാധ്യമാകൂ. പാർക്കിങ് കേന്ദ്രം നിർമിക്കാത്തതും ഇവിടുത്തെ പ്രധാന പ്രശ്നമാണ്. മുമ്പ് ഇവിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അധികൃതർ ഉദ്ദേശിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.