കോന്നി: കായിക ഭൂപടത്തിൽ ഇടം പിടിക്കാൻ കോന്നിയും ഒരുങ്ങുന്നു. പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ.യു. ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിക്കുന്ന പദ്ധതിയാണ് k83.
കായിക ഇനങ്ങളായ ഫുട്ബാള്‍, വോളിബാള്‍, സോഫ്റ്റ് ബാള്‍, ഹാന്‍ഡ് ബാള്‍, ആര്‍ച്ചറി, റോളര്‍ സ്കേറ്റിങ്, ഹോക്കി, ഖോ ഖോ, ഫെന്‍സിംഗ് തുടങ്ങിയവയിലും ഉപകരണ സംഗീതം, നൃത്ത നൃത്യങ്ങൾ, സംഗീതം തുടങ്ങിയ കലാ ഇനങ്ങളിലുമാണ് കോന്നി നിയോജക മണ്ഡലത്തിലെ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നത്. ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീതാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. ദേശീയ താരങ്ങളായ റിനോ ആന്റോ, എൻ.പി. പ്രദീപ് എന്നിവരും കായിക പരിശീലനങ്ങൾക്ക് നേതൃത്വം നൽകും.
ഇരുവരും കോന്നിയിലെത്തി എം.എൽ.എയോടൊപ്പം വിവിധ കായിക കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി കലഞ്ഞൂരിൽ സജ്ജമാക്കിയ കായികക്ഷമതാ പരിശീലന കേന്ദ്രവും സന്ദർശിച്ചു. കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റർ വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.