കോന്നി : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ലിനും തിനവിള പടിക്കും ഇടയിൽ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് റോഡ് ഇടിഞ്ഞ് താഴ്ന്നിട്ടും പുന:സ്ഥാപിക്കാൻ നടപടിയില്ല. രണ്ടാഴ്ചയോളം ആയി റോഡ് ഇടിഞ്ഞ് താഴ്ന്നിട്ട്. പൈപ്പ് പൊട്ടി റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. റോഡിൽ ഗർത്തം രൂപപെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇല്ല. ഈ ഭാഗത്തെ രണ്ടാംഘട്ട ടാറിങ് പൂർത്തിയായിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളു.
ഈ റോഡ് താഴ്ന്നത് അയ്യപ്പഭക്തർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നുണ്ട്. റോഡ് ടാറിങ് കഴിഞ്ഞതിനാൽ ദൂരെനിന്നും വേഗത്തിൽ വരുന്ന ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഈ നില തുടർന്നാൽ ടാറിങ് ഇളകിമാറി ഇവിടെ വലിയ ഗർത്തം രൂപപ്പെടുന്നതിന് കാരണമാകും. മാത്രമല്ല, ഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.