താലൂക്ക്​ ആശുപത്രി കെട്ടിടം

താലൂക്ക്​ ആശുപത്രി കെട്ടിടം നിർമാണ കാലാവധി തീരാറായി; പൂർത്തിയായത്​ ഒന്നാംനില മാത്രം

കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ആ​റ് നി​ല​ക​ളി​ലാ​യി ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബേ​സ്മെൻറ് ഫ്ലോ​ർ, ഗ്രൗ​ണ്ട് ഫ്ലോ​ർ എ​ന്നി​വ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി പി​ല്ല​റു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. ക​രാ​റ​നു​സ​രി​ച്ച്​ 18 മാ​സ​മാ​ണ്​ നി​ർ​മാ​ണ കാ​ലാ​വ​ധി. അ​ത്​ തീ​രാ​റാ​യി.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 7.5 കോ​ടി​യാ​ണ് ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല്​​ നി​ല​ക​ളും അ​ഞ്ചാം നി​ല​യി​ലെ ലി​ഫ്റ്റ് റൂ​മു​മാ​ണ്​ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. കൂ​ടാ​തെ വൈ​ദ്യു​തീ​ക​ര​ണം, അ​ഗ്​​നി​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, ലി​ഫ്റ്റ് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഒ​ന്നാം​നി​ല​യി​ൽ മി​നി ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, പു​രു​ഷ​ന്മാ​രു​ടെ വാ​ർ​ഡ്, മെ​ഡി​ക്ക​ൽ ഐ.​സി.​യു എ​ന്നി​വ​യാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ര​ണ്ടാം നി​ല​യി​ൽ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ലേ​ബ​ർ റൂം, ​സ്ത്രീ​ക​ളു​ടെ വാ​ർ​ഡ് എ​ന്നി​വ​യും മൂ​ന്നാം നി​ല​യി​ൽ സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും വാ​ർ​ഡു​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 2270 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - TALUK HOSPITAL BUILDING L KONNI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.