കോന്നി: കൊക്കാത്തോട്ടിലെ തെരുവുനായ്ക്കളുടെ ഷെൽട്ടറിൽ നായ്ക്കൾ ചത്തതുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടാൻ നിർദേശം.അനിമൽ വെൽഫെയർ ബോർഡിെൻറ ത്രിശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓഫിസിലെ വെൽഫെയർ ഓഫിസർ സജന ഫ്രാൻസിസ് കോന്നി പൊലീസ് എസ്.എച്ച്.ഒക്കാണ് നിർദേശം നൽകിയത്. കൊക്കാത്തോട്ടിലെ തെരുവുനായ്ക്കളുടെ ഷെൽട്ടറിൽ കോന്നി ഷീജ മൻസിലിൽ അജാസ് തെരുവുനായ്ക്കളെ എത്തിച്ചിരുന്നു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവിൽ അലയുന്ന നായ്ക്കളെ ഇവിടെയെത്തിച്ചിരുന്നത്. ഇത്തരത്തിൽ നൂറോളം നായ്ക്കളാണ് ഇവിടെയുള്ളത്. ഇതിൽ 18 നായ്ക്കളാണ് ചത്തത്.പ്രദേശവാസികളിൽനിന്ന് ലഭിച്ച പരാതികളെ തുടർന്നാണ് അനിമൽ വെൽഫെയർ ബോർഡിെൻറ നിർദേശം. ഇവിടെയെത്തിക്കുന്ന നായ്ക്കൾക്ക് ഭക്ഷണം ലഭിക്കാതെ ചാകുന്നതായും ഷെൽട്ടറിെൻറ പേരിൽ വ്യാപകമായി മൃഗസ്നേഹികളിൽനിന്ന് പണം വാങ്ങുന്നതായും ചൂണ്ടിക്കാട്ടിയാണ് പരാതികൾ അനിമൽ വെൽഫെയർ ബോർഡിൽ ലഭിച്ചത്.
അടുത്തിടെ ഓമല്ലൂരിൽനിന്ന് പിടികൂടി പേവിഷബാധ സ്ഥിരീകരിച്ച് ചത്ത നായെയും മൃഗസംരക്ഷണ വകുപ്പ് ഇവിടെയാണ് എത്തിച്ചത്.അനധികൃതമായി പ്രവർത്തിക്കുന്ന ഷെൽട്ടർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നേത്തേ ഉടമക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തെരുവിൽ അലയുന്ന നായ്ക്കളെയും ഉടമകൾ ഉപേക്ഷിക്കുന്ന നായ്ക്കളെയും ഇവിടെയെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.