കോന്നി: ജില്ലയുടെ പൈതൃകം വരും തലമുറക്ക് അറിയാനായി തുടക്കമിട്ട ജില്ല പൈതൃക മ്യൂസിയവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്ഘാടനം നടന്നെങ്കിലും യാഥാർഥ്യമായില്ല. സാംസ്കാരിക വകുപ്പ് തിരിഞ്ഞു നോക്കാത്തതുമൂലം നാനൂറിലധികം വരുന്ന പൈതൃക സ്വത്തുക്കൾ നശിെച്ചാടുങ്ങുന്നു. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് ജില്ല പൈതൃക മ്യൂസിയം കോന്നിയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നിർമാണ ഉദ്ഘാടനം നിർവഹിച്ചു. നാലു വർഷം കഴിഞ്ഞ് മ്യൂസിയത്തിലേക്കുള്ള പൈത്യക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ശേഷം മ്യൂസിയത്തെക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ല.
യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് സംസ്ഥാനത്തെ 14 ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ മ്യൂസിയത്തിന് കോന്നിയിലാണ് തുടക്കമിട്ടത്. ആനത്താവളത്തിനോട് ചേർന്ന് രണ്ട് കെട്ടിടങ്ങൾ ഇതിനായി വനം വകുപ്പ് വിട്ടു നൽകുകയും ലക്ഷങ്ങൾ ചെലവഴിച്ച് സാംസ്കാരിക വകുപ്പ് കെട്ടിടങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. വീണ്ടും കെട്ടിടം ആവശ്യപ്പെട്ടതോടെ പൈതൃക മ്യൂസിയം ചുവപ്പ് നാടയിൽ കുരുങ്ങുകയായിരുന്നു. ജില്ലയിലെ വിവിധ മേഖലകളിലെ പഴമക്കാർ നിധിപോലെ സൂക്ഷിച്ചു െവച്ചിരുന്ന പൈതൃകസ്വത്തുക്കളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചുപോകുന്നത്.
2014 മുതൽ മ്യൂസിയത്തിെൻറ പ്രവർത്തന ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് പന്തളം എൻ.എസ്.എസ് കോളജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എട്ടു സംഘങ്ങളായി തിരിഞ്ഞ് സന്ദർശനം നടത്തി പര്യവേഷണത്തിലൂടെ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സ ഉപകരണങ്ങൾ, വിവിധ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് കോന്നിയിലെത്തിച്ചാണ് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.