കോന്നി: കോന്നി-പൂങ്കാവ് റോഡിൽ തെങ്ങുംകാവിൽ വളവിൽ ഓടക്ക് മുകളിൽ സ്ലാബ് ഇടാത്തത് അപകടക്കെണിയാകുന്നു. ബി.എം ആൻഡ് ബി.സി സങ്കേതികവിദ്യയിൽ നിർമിച്ച റോഡിൽ തെങ്ങുംകാവ് ഭാഗത്തെ വലിയ വളവിലാണ് ഓട സ്ഥാപിക്കാത്തത്.
വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ ഓടയിൽ വീണ് അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ, റോഡ് നിർമാണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഭാഗത്ത് ഓടക്ക് സ്ലാബ് സ്ഥാപിച്ചിട്ടില്ല. പൂങ്കാവ്, പത്തനംതിട്ട, വാഴമുട്ടം, വള്ളിക്കോട്, ചന്ദനപ്പള്ളി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലേക്ക് പോകുന്നവർ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
കാൽനടക്കാർക്കും ഓടയില്ലാത്തത് ഭീഷണി ഉയർത്തുന്നുണ്ട്. സമീപത്തെ സ്കൂളിലേക്കും ആരാധനാലയത്തിലേക്കും പോകുന്ന കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പെടെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരും ഇവിടെ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. ഇതേ റോഡിൽ മറ്റ് പലയിടത്തും ഓടക്ക് സ്ലാബ് സ്ഥാപിച്ചിട്ടുമുണ്ട്. വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.