കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആവണിപ്പാറ ഗിരിജൻ കോളനിയിൽ കോവിഷീൽഡ് വാക്സിൻ വിതരണം ചെയ്തു. കോളനി നിവാസികളായ 68 പേർക്കാണ് വാക്സിൻ വിതരണം ചെയ്തത്.
മൊബൈൽ ഫോൺ റേഞ്ച്, ഇൻറർനെറ്റ് ലഭ്യത എന്നിവ ഇല്ലാതിരുന്നതിനാൽ ആവണിപ്പാറയിലെ ജനങ്ങൾക്ക് വാക്സിൻ സ്വീകരിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ സാധ്യമല്ലായിരുന്നു. പ്രതികൂല കാലാവസ്ഥയിലും അരുവാപ്പുലം ഗ്രാമപഞ്ചായത്തിെൻറ പ്രത്യേക നിർദേശപ്രകാരമാണ് വാക്സിനേഷൻ പൂർത്തീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ്, ജില്ല ഓഫിസർ ഡോ. ഗണേഷ്, മെഡിക്കൽ ഓഫിസർ ശ്രീജയൻ, സെക്ടറൽ മജിസ്ട്രേറ്റ് അഞ്ജു, റേഞ്ച് ഓഫിസർ അജീഷ് മധുസൂദനൻ, ജനപ്രതിനിധികളായ പി. സിന്ധു, ജോജു വർഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.