കെ.എസ്​.ആർ.ടി.സി പ​ത്ത​നം​തി​ട്ട ഡിപ്പോ

കെ​.എസ്​.ആർ.ടി.സി: ഓണക്കാലത്ത്​ വൻ​ വരുമാനം; മാറാതെ ദാരിദ്ര്യം

പ​ത്ത​നം​തി​ട്ട: ഓ​ണ​ക്കാ​ല​ത്ത് റെ​ക്കോ​ഡ്​ വ​രു​മാ​നം നേ​ടി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ജി​ല്ല​യി​ലെ ഡി​പ്പോ​ക​ൾ. ആ​ഗ​സ്റ്റ് 25 മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ ര​ണ്ടു​കോ​ടി​യോ​ട്​ അ​ടു​ത്താ​ണ്​ വ​രു​മാ​ന​മാ​യി കി​ട്ടി​യ​ത്. അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​ർ​ക്ക്​ വേ​ത​നം ന​ൽ​കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ അ​തി​ദാ​രി​ദ്ര്യ​ത്തി​ലാ​ണ്​ സ്ഥാ​പ​നം.

ഓ​ണ​ക്കാ​ല​ത്തെ എ​ല്ലാ ദി​വ​സ​വും 30 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് ല​ഭി​ച്ച വ​രു​മാ​നം. പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ർ, മ​ല്ല​പ്പ​ള്ളി, റാ​ന്നി, കോ​ന്നി, പ​ന്ത​ളം തു​ട​ങ്ങി​യ കേ​​ന്ദ്ര​ങ്ങ​ളി​ൽ ഓ​ണ​ക്കാ​ല​ത്ത്​ വ​ൻ വ​രു​മാ​ന വ​ർ​ധ​ന​യു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ ആ​ഗ​സ്റ്റ്​ 25ന് 11 ​ല​ക്ഷം, 26ന്​ 12.76 ​ല​ക്ഷം, 27ന് 13 ​ല​ക്ഷം, 28ന് 12.30 ​ല​ക്ഷം, 29ന് 10.30 ​ല​ക്ഷം, 30ന് 13 ​ല​ക്ഷം, 31ന് 14 ​ല​ക്ഷം, സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 13.75 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് വ​രു​മാ​നം ല​ഭി​ച്ച​ത്. 10 ല​ക്ഷ​മാ​ണ് ഡി​പ്പോ​ക്ക്​ നി​ശ്ച​യി​ച്ച പ്ര​തി​ദി​ന വ​രു​മാ​ന ടാ​ർ​ജ​റ്റ്.

ഓ​ർ​ഡി​ന​റി- ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളും എ​ല്ലാം ചേ​ർ​ന്നാ​ണ് ഇ​ത്ര​യും വ​രു​മാ​നം നേ​ടി​യെ​ടു​ത്ത​ത്. അ​ടു​ത്തി​ടെ പു​ന​രാ​രം​ഭി​ച്ച പ​ത്ത​നം​തി​ട്ട-​വ​ഴി​ക്ക​ട​വ്, പ​ത്ത​നം​തി​ട്ട-​തി​രു​നെ​ല്ലി, പ​ത്ത​നം​തി​ട്ട-​മം​ഗ​ലാ​പു​രം സ​ർ​വി​സു​ക​ളെ​ല്ലാം മി​ക​ച്ച വ​രു​മാ​നം നേ​ടി. വൈ​റ്റി​ല, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ സ​ർ​വി​സി​നും മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു, മം​ഗ​ലാ​പു​രം, മൈ​സൂ​രു, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ്വി​ഫ്റ്റ്​ എ.​സി സ​ർ​വി​സി​നും ന​ല്ല വ​രു​മാ​ന​മാ​ണ്​ ല​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു, മം​ഗ​ലാ​പു​രം, മൈ​സൂ​രു, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ്വി​ഫ്റ്റ്​ എ.​സി സ​ർ​വി​സി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ലും കെ.​എ​സ്.​ആ​ർ.​ടി​സി റെ​ക്കോ​ഡ്​ വ​രു​മാ​നം ​കൊ​യ്തു.

ഓ​ണാ​വ​ധി​ക്ക്​ ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​വൃ​ത്തി ദി​ന​മാ​യ സെ​പ്​​റ്റം​ബ​ർ നാ​ലി​ന്​ 8.79 കോ​ടി​​യാ​ണ്​ കോ​ർ​പ​റേ​ഷ​ന്‍റെ​ മൊ​ത്ത വ​രു​മാ​നം എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 16ന്​ ​ശ​ബ​രി​മ​ല സീ​സ​ണി​ൽ ല​ഭി​ച്ച 8.48 കോ​ടി​യെ മ​റി​ക​ട​ന്നു. ജി​ല്ല ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണ മേ​ഖ​ല​ക്ക്​ ന​ൽ​കി​യ ല​ക്ഷ്യ​വും മ​റി​ക​ട​ന്നു. വ​ൻ വ​രു​മാ​ന വ​ർ​ധ​ന​യി​ലും ഓ​ണ​ത്തി​നു​പോ​ലും ത​ങ്ങ​ളെ പ​ട്ടി​ണി​യി​ലാ​ക്കി​യ​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ ജീ​വ​ന​ക്കാ​ർ ചോ​ദി​ക്കു​ന്നു. കെ.​എ​സ്.​ആ​ർ.​ടി​സി​യി​ൽ സ്വ​ത​ന്ത്ര ഓ​ഡി​റ്റി​ങ്​ വേ​ണ​മെ​ന്ന്​ യൂ​നി​യ​ൻ നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം, കു​റ​ഞ്ഞ വേ​ത​നം: പ്ര​തി​സ​ന്ധി​യേ​റെ

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം ഡി​പ്പോ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. സ്വി​ഫ്റ്റ്​ ബ​സി​ല​ട​ക്കം ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​മു​ണ്ട്. ഇ​ത്​ പ​രി​ഹ​രി​ച്ചാ​ൽ കു​റ​ച്ചു​കൂ​ടി വ​രു​മാ​നം നേ​ടാ​ൻ ക​ഴി​യും. സ്വി​ഫ്റ്റ് സ​ർ​വി​സു​ക​ളി​ലെ ജോ​ലി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. കു​റ​ഞ്ഞ വേ​ത​നം കാ​ര​ണം പ​ല​രും പി​ന്നീ​ട് ഒ​ഴി​ഞ്ഞു​പോ​യി​ട്ടു​ണ്ട്. ഇ​തോ​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളും ഓ​ർ​ഡി​ന​റി​ക​ളും ഓ​ടി​ക്കു​ന്ന​വ​രെ​ക്കൊ​ണ്ട് സ്വി​ഫ്​​റ്റ്​ ഓ​ടി​ക്കേ​ണ്ടി വ​രു​ന്നു.

നേ​ര​ത്തേ ദി​വ​സം 74 ഷെ​ഡ്യു​ൾ വ​രെ​യു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ ഇ​പ്പോ​ൾ 60-65 വ​രെ​യാ​ണു​ള്ള​ത്. 

Tags:    
News Summary - KSRTC: Huge revenue during Onam; Poverty without change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.