പത്തനംതിട്ട: കോവിഡ് ബാധിച്ച കുട്ടിയെ പരീക്ഷക്ക് കൊണ്ടുപോകാൻ ആരും എത്തിയില്ല. ഒടുവിൽ കെ.എസ്.ടി.എ ജില്ല ജോയൻറ് സെക്രട്ടറി സഹായത്തിനെത്തി. വെണ്ണിക്കുളം സബ്ജില്ലയിൽ ഒരു എൽ.പി സ്കൂൾ അധ്യാപികയുടെ മകനെയാണ് പരീക്ഷ എഴുതിച്ചത്. ഹയർ സെക്കൻഡറി അവസാന പരീക്ഷ ശനിയാഴ്ച രാവിലെ എടുതേണ്ടതായിരുന്നു. രാവിലെ മുതൽ മകൻ പി.പി.ഇ കിറ്റിട്ട് റെഡിയായിരിക്കുകയായിരുന്നു.
തടിയൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുേതണ്ടിയിരുന്നത്. എത്താമെന്ന് പറഞ്ഞ ടാക്സിക്കാരാരും ഫോണെടുത്തില്ല. രാഷ്ട്രീയ പാർട്ടിക്കാരും പിൻവലിഞ്ഞു. വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. എന്തുചെയ്യുമെന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് കെ.എസ്.ടി.എ വെണ്ണിക്കുളം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത 'ഒറ്റക്കാവില്ല -ഒപ്പമുണ്ട്' എന്ന മെസേജ് അധ്യാപികക്ക് ഓർമവന്നത്. ഉടൻ സബ് ജില്ലയിൽനിന്നുള്ള കെ.എസ്.ടി.എ ജില്ല ജോയൻറ് സെക്രട്ടറി എ.കെ. പ്രകാശിനെ അധ്യാപിക വിളിച്ച് വിവരം പറഞ്ഞു.
താമസിച്ചതിനാൽ പരീക്ഷ എഴുതാൻ കഴിയുമോ എന്ന സംശയമായി. ഉടൻ സ്കൂളിലേക്ക് വിളിച്ചു. താമസിച്ചായാലും കുട്ടി വന്നാൽ പരീക്ഷ എഴുതിക്കാമെന്ന് സ്കൂളിൽനിന്ന് മറുപടി ലഭിച്ചതോടെ ആശ്വാസമായി. പ്രകാശ് സ്വന്തം കാറുമായി പി.പി.ഇ കിറ്റും ധരിച്ചിരുന്ന കുട്ടിയെ പരീക്ഷകേന്ദ്രത്തിൽ എത്തിച്ച് പരീക്ഷയെഴുതിച്ചു. പരീക്ഷ കഴിഞ്ഞ് തിരികെ വീട്ടിലെത്തിച്ചാണ് അദ്ദേഹം ഉദ്യമം പൂർത്തിയാക്കിയത്. വെണ്ണിക്കുളം ബി.ആർ.സിയിലെ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്ററാണ് പ്രകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.