പന്തളം നഗരസഭയിലെ ഫയലുകൾ നഷ്ടപ്പെടൽ; ആരോപണവുമായി കൗൺസിലർമാർ

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ലെ സു​പ്ര​ധാ​ന ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​തി​ന്​ ഇ​ട​യാ​യ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് സീ​റ്റു​ക​ളു​ടെ മാ​റ്റം മു​നി​സി​പ്പ​ൽ ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് എ​തി​രാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷ​മാ​യ ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യി​ൽ 33 കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ​യും അ​ധി​കാ​ര​ങ്ങ​ളു​ടെ​യും മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം ആ​ണെ​ന്നും കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. പ്ര​ഭ​യും ജെ. ​കോ​മ​ള​വ​ല്ലി​യും ആ​രോ​പി​ച്ചു.

ച​ട്ടം 229 ബി​യി​ൽ പ​റ​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്റ്റാ​റ്റ്യൂ​ട്ട​റി ചു​മ​ത​ല നി​ർ​വ​ഹി​ക്ക​ലി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന​ത്‌. ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ തീ​രു​മാ​ന​മി​ല്ലാ​തെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്റ്റാ​ഫ് മീ​റ്റി​ങ് കൂ​ടാ​തെ​യു​മാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലാ​യി നി​ല​വി​ലു​ള്ള കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ, വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഫ​യ​ലു​ക​ൾ, അ​ന​ധി​കൃ​ത നി​ർ​മാ​ണ ഫ​യ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യും സ്റ്റാ​റ്റ്യൂ​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ന്റെ അ​ഭാ​വ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ മേ​ലു​ദ്യോ​ഗ​സ്ഥ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ടു​ത്തു​മാ​റ്റി​യ​ത്. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പ​ല പ്ര​ധാ​ന ഫ​യ​ലു​ക​ളും ന​ഗ​ര​സ​ഭ​യി​ൽ ഇ​പ്പോ​ൾ കാ​ണാ​നി​ല്ലാ​ത്ത​ത്.

ന​ഗ​ര​സ​ഭ​യു​ടെ ഫ​യ​ലു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ക​മ്മി​റ്റി​യി​ൽ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ ഭ​ര​ണ​സ​മി​തി​ക്കോ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ഇ​ല്ലെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​ന്​ കേ​സെ​ടു​ത്ത്​ സ​മ​ഗ്ര​മാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ്റ്റാ​റ്റ്യൂ​ട്ട​റി ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫ​യ​ലു​ക​ൾ അ​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ മാ​റ്റി​യ​തോ​ടെ ന​ഷ്ട​പ്പെ​ട്ട​തി​ന്​ ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി. ഇ​തി​ൻ പ്ര​കാ​രം സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക​ട്ട​റി എ​ന്തു ന​ട​പ​ടി​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു.


Tags:    
News Summary - Loss of files in Pandalam Municipality; Councilors with allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.