മല്ലപ്പള്ളി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ കാടുമൂടുന്നത് അപകട ഭീഷണിയാകുന്നു. ചില പ്രദേശങ്ങളിൽ ദിശാബോർഡുകളും അപകട സൂചനാ ബോർഡുകൾ പോലും കാണാൻ കഴിയാത്ത നിലയിലാണ് കാട് റോഡിലേക്ക് പടർന്നിരിക്കുന്നത്.
ഇത് ബസ് യാത്രക്കാരുടെയും മറ്റും ദേഹത്ത് ഉരസുകയാണ്. കൊടുംവളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ ഇതുമൂലം കാണാൻ കഴിയാത്ത സ്ഥിതിയാണ്. ദിശാബോർഡുകളിൽ കാടുകയറി കിടക്കുന്നതിനാൽ സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ വാഹനവുമായി കടന്നുപോകുമ്പോൾ നടുറോഡിൽ നട്ടംതിരിയുന്ന കാഴ്ചയാണ് പ്രധാന റോഡുകളിൽ മിക്കപ്പോഴും.
അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്ന പാതയോരങ്ങിലെ കാടും മരങ്ങളും മുറിച്ചു മാറ്റുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ തീരുമാനങ്ങൾ എടുക്കാറുണ്ടെങ്കിലും നടപ്പിൽ വരുത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കോന്നി-കുമ്മണ്ണൂർ-ആനകുത്തി റോഡ് നിർമാണം തുടങ്ങി
കോന്നി: ആനകുത്തി-കുമ്മണ്ണൂർ റോഡ് അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചു. തകർന്നുകിടന്നിരുന്ന ആനകുത്തി-കുമ്മണ്ണൂർ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തൽ 12 ലക്ഷം രൂപ അനുവദിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
കുമ്മണ്ണൂർ- ആനകുത്തി-മാവനാൽ- ട്രാൻസ്ഫോമർ ജങ്ഷൻ-കുമ്മണ്ണൂർ-നീരാമകുളം റോഡ് ആധുനിക രീതിയിൽ നിർമിക്കാൻ 21 കോടിയുടെ ഡി.പി.ആർ സർക്കാറിൽ സമർപ്പിച്ചിട്ടുണ്ടെന്നും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
അച്ചൻകോവിൽ ഭാഗത്തുനിന്ന് എത്തുന്ന ശബരിമല തീർഥാകർക്ക് കല്ലേലിയിൽനിന്ന് കോന്നി ടൗണിൽ എത്താതെ കുമ്മണ്ണൂർ-കോന്നി മെഡിക്കൽ കോളജ് റോഡിൽ കൂടി ചിറ്റാർ-ആങ്ങമൂഴി- പ്ലാപ്പള്ളി റോഡ് മാർഗം എളുപ്പത്തിൽ ശബരിമലയിൽ എത്തിച്ചേരുന്നതിനായി പാത ഉപകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
ഈ വർഷത്തെ റോഡ് വികസന പ്രവൃത്തികളിൽ ഉൾപ്പെടുത്തി തുക അനുവദിക്കാൻ പൊതുമരാമത്ത് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.