പത്തനംതിട്ട: മഹാഗണി മരത്തില്‍ കുടുങ്ങി ബോധരഹിതനായ മധ്യവയസ്കനെ അഗ്നിരക്ഷാസേന സുരക്ഷിതമായി താഴെ ഇറക്കി. തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം.നാരങ്ങാനം സ്വദേശി കുഞ്ഞുമോനാണ് (55) പുത്തന്‍പീടിക വടക്ക് നടുവത്തുകാവിൽ മരത്തിന് മുകളില്‍ കുടുങ്ങിയത്.
70 അടിയോളം ഉയരമുള്ള മരം വെട്ടുന്നതിനിടെ തലചുറ്റല്‍ അനുഭവപ്പെടുകയും മരത്തിന്റെ ശിഖിരത്തില്‍ അഭയം പ്രാപിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് പത്തനംതിട്ടയില്‍നിന്ന് എത്തിയ അഗ്നിശമന സേന സ്റ്റേഷന് ഓഫിസര്‍ അജിത്കുമാറിന്റെ നേതൃത്വത്തിൽ സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ രമേശ്കുമാര്‍, പ്രേംകുമാര്‍ എന്നിവര്‍ മരത്തിന് മുകളില്‍കയറി കുഞ്ഞുമോനെ വലയിലാക്കി താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.