പത്തനംതിട്ട: തെറ്റായി രോഗനിർണയം നടത്തി ആറു വയസ്സുകാരിയുടെ രോഗം മൂർച്ഛിക്കാനിടയാക്കിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. വയ്യാറ്റുപുഴ സ്വദേശി സുരജിന്റെ മകൾ ആത്മജയെ ഡിസംബർ 14ന് വയറുവേദനയുമായി പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിശുരോഗ വിദഗ്ധനും ആശുപത്രി ഉടമയുമായ ഡോ. വത്സല ജോൺ കുട്ടിയെ അഞ്ച് ദിവസത്തോളം ചികിത്സിച്ചെങ്കിലും വയറുവേദനക്ക് കുറവുണ്ടായില്ല. സ്കാനിങ് നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടും ഇൻഫക്ഷനാണെന്ന് പറഞ്ഞ് ഡോക്ടർ ആവശ്യം നിഷേധിച്ചു. മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി സ്കാനിങ് നടത്തി. എന്നാൽ, രോഗവിവരം മാതാപിതാക്കളെ അറിയിക്കാത അടിയന്തര ശസ്ത്രക്രിയക്ക് ആശുപത്രി അധികൃതർ തയാറെടുത്തു. ഇതേ തുടർന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്ത് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയുമായിരുന്നു.
കുട്ടിയുടെ അപ്പന്റിസൈറ്റിസ് ഇതിനോടകം പൊട്ടുകയും കുടലിൽ ഇൻഫക്ഷൻ ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഡോ. വത്സല ജോണിനെതിരെ രക്ഷിതാക്കൾ ആരോഗ്യ മന്ത്രിക്കും കലക്ടർക്കും പൊലീസിലും പരാതി നൽകി. മന്ത്രിക്കു നൽകിയ പരാതി അന്വേഷിക്കാൻ ഡി.എം.ഒക്കും നൽകിയെങ്കിലും ഡോക്ടർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ പത്തനംതിട്ട പൊലീസ് തയാറായില്ല. തുടർന്നാണ് അഡ്വ. ബി. അരുൺദാസ് മുഖാന്തരം സൂരജ് പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇതിെൻറ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.