പത്തനംതിട്ട: ജില്ലയില്‍ പുതുതായി ഒമ്പത് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കൂടി. ഏനാദിമംഗലം, കടമ്പനാട്, അങ്ങാടിക്കല്‍, കുടല്, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍, പള്ളിക്കല്‍ എന്നിവയാണ് പുതുതായി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാകുന്നത്.
അങ്ങാടിക്കല്‍, കുടല്, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞു. ട്വിന്‍ ക്വാര്‍ട്ടേഴ്സായി നിര്‍മിക്കുന്ന പള്ളിക്കല്‍ വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിന് തയാറായിട്ടുണ്ട്. സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ജില്ലയിൽ പുതിയതായി എട്ട് വില്ലേജ് ഓഫിസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവയില്‍ ഏെഴണ്ണം സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളും ഒന്ന് ട്വിന്‍ ക്വാര്‍ട്ടേഴ്സുമാണ്. ഇരവിപേരൂര്‍, അയിരൂര്‍, ഏനാത്ത്, തണ്ണിത്തോട്, തുമ്പമണ്‍, മൈലപ്ര, കുരമ്പാല എന്നിവയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍. പത്തനംതിട്ട വില്ലേജ് ഓഫിസാണ് ട്വിന്‍ ക്വാര്‍ട്ടേഴ്സ്.
ആധുനിക രീതിയില്‍ ജനസൗഹൃദപരവും സുതാര്യവും ഉത്തരവാദിത്തപരമായും ജനങ്ങള്‍ക്കു സേവനം നല്‍കുകയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസിലൂടെ ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് വില്ലേജ് പുതിയ ഓഫിസ് കെട്ടിടങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കു സഹായത്തിനായി ഫ്രണ്ട് ഓഫിസ് സംവിധാനം, റെക്കോഡ് റൂം, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.