മൈ​ല​പ്ര പ​ള്ളി​പ്പ​ടി​യി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ

ഓണം: പരമ്പരാഗത വിളകൾക്ക് പ്രിയമേറുന്നു

പത്തനംതിട്ട: ഓണക്കാലത്ത് നാടൻ കർഷക വിപണിയിൽ പരമ്പരാഗത കാർഷിക വിഭവങ്ങൾക്ക് പ്രിയമേറുന്നു. നാടൻ ഏത്തക്കുല, ചേന, കാച്ചിൽ, ചേമ്പ്, ഇഞ്ചി, കിഴങ്ങ് തുടങ്ങിയ പരമ്പരാഗത കാർഷിക വിളകൾക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. എന്നാൽ, ഇത് ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് മൈലപ്ര പള്ളിപ്പടി ജങ്ഷനിൽ വർഷങ്ങളായി നാടൻ കാർഷികവിളകളുടെ മാത്രം വിൽപന നടത്തുന്ന ഗീവർഗീസ് തറയിൽ പറയുന്നു.

മൈലപ്ര കാർഷിക കൂട്ടായ്മ കൺവീനർ കൂടിയാണ്. സ്വന്തമായി കൃഷിചെയ്യുന്ന സാധനങ്ങളാണ് അധികവും. മലയോര മേഖലകളിലെ കർഷകരിൽനിന്ന് വാങ്ങുകയും ചെയ്യാറുണ്ട്. ഓണക്കാലത്ത് ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ധാരാളംപേർ ഇവിടെ കാർഷികവിളകൾ വാങ്ങാൻ എത്താറുണ്ട്.

അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കാർഷിക വിളകളോട് പൊതുവെ ഇപ്പോൾ ജനങ്ങൾക്ക് താൽപര്യമില്ല. കാട്ടുപന്നിശല്യം കാരണം നാട്ടിൻപുറങ്ങളിലും മലയോര മേഖലകളിലും മിക്ക കർഷകരും കൃഷി ഉപക്ഷേിക്കുകയും ചെയ്തു. പലവിധ മാർഗങ്ങളിലൂടെയാണ് നാട്ടിൻപുറങ്ങളിലെ കർഷകർ കൃഷിവിളകൾ സംരക്ഷിക്കുന്നത്. ഇതിന് ചെലവും ഏറെയാണ്. സർക്കാർ ഭാഗത്തുനിന്ന് കർഷകരെ സഹായിക്കുന്ന ഒരു നടപടികളും ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Onam: Traditional crops are favored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT