പത്തനംതിട്ട: ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2007ല്‍ നിര്‍മിച്ച എ ബ്ലോക്കിന്റെ രണ്ട്, മൂന്ന് നിലകളിലായാണ് നവീകരിച്ച പേ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്.
33 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുതിയ പേ വാര്‍ഡില്‍ 24 റൂമുകളാണുള്ളത്. എല്ലാ മുറികളിലും ടി.വി ഉൾപ്പെടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടു മുറികളില്‍ എ.സിയും സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ ആമിന ഹൈദരാലി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്‌സ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ അംബിക വേണു, പൊതുമരാമത്ത് വകുപ്പ് സ്ഥിരംസമിതി ചെയര്‍മാന്‍ എസ്. ഷെമീര്‍, കൗണ്‍സിലര്‍മാരായ ആന്‍സി തോമസ്, ആര്‍. സാബു, മേഴ്‌സി വര്‍ഗീസ്, ആനി സജി, ഡി.എം.ഒ ഡോ. എല്‍. അനിതാകുമാരി, എന്‍.എച്ച്.എം ഡി.പി.എം ഡോ. എസ്. ശ്രീകുമാര്‍, ജി.എച്ച് പത്തനംതിട്ട സൂപ്രണ്ട് ഡോ. എ. അനിത, ആർ.എം.ഒ ഡോ. ആശിഷ് മോഹന്‍കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.