പത്തനംതിട്ട: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതകള്‍ ഒഴിവാക്കാൻ ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ടവഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവയും ആഗസ്റ്റ് അഞ്ചുവരെ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ എസ്. പ്രേം കൃഷ്ണന് നിരോധിച്ചു.
പത്തനംതിട്ട: ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ആഗസ്റ്റ് അഞ്ചുവരെ ജില്ലയിലെ എല്ലാ ജില്ലതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫിസില്‍ ഹാജരാകേണ്ടതും ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ല കലക്ടറുമായ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ആഗസ്റ്റ് അഞ്ചുവരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തുനിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് കലക്ടറുമായ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്ട്രോള് റൂമുകളില്‍ പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.