ജില്ലയില്‍ 19, 20 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍ട്ട്. 24 മ​ണി​ക്കൂ​റി​ല്‍ 115.6 മി​ല്ലീ മീ​റ്റ​ര്‍ മു​ത​ല്‍ 204.4 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കാം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ക​രു​ത​ലു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ റ​വ​ന്യൂ, പൊ​ലീ​സ്, ത​ദ്ദേ​ശ​സ്ഥാ​പ​ന വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ സേ​ന, ഫി​ഷ​റീ​സ് വ​കു​പ്പ്, തീ​ര​ദേ​ശ പൊ​ലീ​സ്, ജ​ല​സേ​ച​ന വ​കു​പ്പ്, വൈ​ദ്യു​തി വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി തു​ട​ങ്ങി​യ​വ​ര്‍ക്ക് പ്ര​ത്യേ​ക നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.​പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്നും നാ​ളെ​യും മ​ഞ്ഞ അ​ല​ര്‍ട്ടാ​ണു​ള്ള​ത്.മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വേ​ന​ല്‍ മ​ഴ​യോ​ടൊ​പ്പ​മു​ള്ള മി​ന്ന​ൽ അ​പ​ക​ട​കാ​രി​യാ​യ​തി​നാ​ല്‍ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - Orange alert on 19th and 20th in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.