പന്തളം: എം.സി റോഡിൽ കുരമ്പാല ഇടയാടി ജങ്ഷന് സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. മിനിലോറി സമീപത്തെ വീടിന്റെ മതിൽ തകർത്തു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
ലോറി ഡ്രൈവർ തിരുവനന്തപുരം ചൊവ്വള്ളൂർ മുരളി ഭവനിൽ ആശിഷിന് (30) ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡരികിലെ കുരമ്പാല കളിയിക്കൽത്തുണ്ടിൽ അമ്മിണി ജോർജിന്റെ വീടിന്റെ മതിൽ പൂർണമായും തകർന്നു.
ഇവിടെ വാടകക്ക് താമസിക്കുന്ന ശരത് കുമാറും കുടുംബവും അപകടത്തിൽനിന്ന് നേരിയ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6.45 ആയിരുന്നു അപകടം. മിനിലോറി കെ.എസ്.ആർ.ടി.സി ബസിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും ആർക്കും പരിക്കില്ല. അപകട സ്ഥലത്തേക്ക് അടൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ വാഹനം കെ.എസ്.ആർ.ടി.സി ബസുമായി ഇടിച്ചെങ്കിലും അപകടം ഉണ്ടായില്ല. അഗ്നിരക്ഷാസേനയുടെ വാഹനം കുരമ്പാലയിൽവെച്ച് എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കോട്ടയം ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വരുമ്പോൾ ബ്രേക്ക് ചെയ്ത അഗ്നിരക്ഷാസേനയുടെ വാഹനം പാളി കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. പന്തളം പൊലീസ് തുടർനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.