അ​പ​ക​ട​ത്തി​ൽ​പെ​ട്ട ആം​ബു​ല​ൻ​സ്

ആംബുലൻസ് ഓട്ടോയിലേക്കും പോസ്‌റ്റ് ഓഫിസിലേക്കും ഇടിച്ചുകയറി

പന്തളം: ആംബുലൻസ് നിയന്ത്രണംവിട്ട് പന്തളം പോസ്‌റ്റ് ഓഫിസിലേക്കും ഓട്ടോയിലേക്കും ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കൊഴുവല്ലൂർ സ്വദേശി അച്ചു, പന്തളം മാർക്കറ്റ് കവലയിലെ ഓട്ടോ ഡ്രൈവർ കുടശ്ശനാട് സ്വദേശി ജയൻ (ഗണേശ്-35) എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം. കുളനടയിൽനിന്ന് സി.എം ആശുപത്രിയിലേക്ക് രോഗിയെ എടുക്കാനായി പോയ ആംബുലൻസ് ഓട്ടോയിൽ ഇടിച്ചശേഷം പോസ്‌റ്റ് ഓഫിസി‍െൻറ മതിലിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Tags:    
News Summary - Ambulance crashed into auto and post office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.