പന്തളം: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് കോടതിയിൽ പണം കെട്ടിവെക്കാൻ സമൻസ്. വിവിധ മുസ്ലിം സംഘടനകളിൽപെട്ട നിരവധി പ്രവർത്തകർക്കാണ് ഇത്തരത്തിൽ കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 8000 രൂപ അടക്കണം എന്ന് കാണിച്ചാണ് പലർക്കും രണ്ടു ദിവസമായി നോട്ടീസ് ലഭിച്ചത്.
ഇത്തരം സമരങ്ങൾ പങ്കെടുത്തവരെ കേസിൽനിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ഉറപ്പുനൽകിയതാണ്. കോവിഡിന് മുമ്പ് തുടങ്ങിയ സമരത്തിെൻറ പേരിലാണ് പലർക്കും പിഴയടക്കാൻ നോട്ടീസ് എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ദുരിതമനുഭവിക്കുന്ന സമയത്താണ് കോടതിയിൽനിന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ പിഴയടക്കാൻ പണത്തിനായി നെട്ടോട്ടത്തിലാണ് സമരത്തിൽ പങ്കെടുത്തവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.