പന്തളം: മുൻ എം.എൽ.എ അടൂർ പ്രകാശിെൻറ പി.എ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. അടൂർ മിത്രപുരം കളീലുവിള വീട്ടിൽ രാജേഷിനെതിരെയാണ് കുരമ്പാല തെക്കേമുറിയിൽ കിഴക്കേതിൽ അഖിൽ പന്തളം പൊലീസിൽ പരാതിനൽകിയത്.
2018 സെപ്റ്റംബറിലാണ് തട്ടിപ്പ് നടത്തിയത്. അന്നത്തെ കോന്നി എം.എൽ.എ ആയിരുന്ന അടൂർ പ്രകാശിെൻറ പി.എ ചമഞ്ഞ്, കോന്നി മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് ബി.എസ്സി വിദ്യാർഥിയായ അഖിലിൽനിന്ന് രാജേഷ് ഒരുലക്ഷം രൂപ വാങ്ങിയതായാണ് കേസ്. ഇയാൾക്കെതിരെ സമാനമായ മൂന്നു കേസുകൾ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
തെന്മല സ്വദേശിനി യുവതിയും ഇയാൾക്കെതിരെ തെന്മല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടു കേസുകൾ നൂറനാട് സ്റ്റേഷനിലാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നിരവധിപേർക്ക് കോന്നി മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പറയപ്പെടുന്നു. കോൺഗ്രസിെൻറ പ്രാദേശിക നേതാവ് കൂടിയാണ് മിത്രപുരം രാജേഷ്, ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.