പന്തളം: പന്തളം നഗരസഭയിൽ തെരുവുവിളക്ക് പരിപാലനത്തിന് വാങ്ങിയ ട്യൂബുകൾ ഡ്യൂപ്ലിക്കേറ്റെന്ന് പരാതി. ട്യൂബ് ബോക്സുമായി കൗൺസിലർമാർ കൗൺസിലിൽ ഹാളിൽ പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ 11.30യോടെയാണ് കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നത്. പന്തളം നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20ലക്ഷത്തോളം രൂപ മുടക്കി തെരുവുവിളക്ക് പരിപാലനത്തിനായി വാങ്ങിയ ട്യൂബുകൾ ഫിറ്റ് ചെയ്ത് താഴെയിറങ്ങും മുമ്പേ കേടാകുന്ന സ്ഥിതിയാണ്.
ടെൻഡർ എടുത്തയാളിനെ വിളിച്ചുവരുത്തണമെന്നും ഡ്യൂപ്ലിക്കേറ്റ് ട്യൂബുകൾ മാറ്റി ഒർജിനൽ ട്യൂബുകൾ നൽകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ട്യൂബുകൾ സ്ഥാപിക്കാൻ ചെലവായ തുക ടെൻഡർ എടുത്തയാളിൽനിന്ന് ഈടാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗൺസിലർ കെ.ആർ. രവി നഗരസഭ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടെൻഡർ എടുത്തവർ ചൊവ്വാഴ്ച നഗരസഭയിൽ എത്തുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
യു.ഡി.എഫിലെ മറ്റ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവരും കൗൺസിലർ യോഗത്തിൽ ഇതേ വിഷയം ഉന്നയിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.